x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​റ​വം ക​ലോ​ത്സ​വം: വി​ധി​ക​ർ​ത്താ​ക്ക​ൾ​ക്കെ​തി​രെ പ​രാ​തി


Published: November 6, 2025 03:49 AM IST | Updated: November 6, 2025 03:49 AM IST

പി​റ​വം: മ​ണീ​ടി​ൽ ന​ട​ന്ന പി​റ​വം ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി എ​ത്തു​ന്ന​വ​ർ പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​ന്ന​താ​യി പ​രാ​തി. ത​ങ്ങ​ൾ​ക്കു വേ​ണ്ട​പ്പെ​ട്ട കു​ട്ടി​ക​ളെ വി​ജ​യി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​രാ​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

ചി​ല നൃ​ത്ത​യി​ന​ങ്ങ​ളി​ൽ വി​ധി ഏ​ക​പ​ക്ഷീ​യ​മാ​യി പ്ര​ഖ്യാ​പി​ച്ചെ​ന്ന് ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.
ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ന്ന​താ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് ര​ക്ഷ​ക​ർ​ത്താ​ക്ക​ളാ​യ എം. ​ജ​യ​ല​ക്ഷ്മി, ശ്രീ​ജ പ്ര​ദീ​പ്, സി​ന്ധു ച​ന്ദ്ര​ൻ, എം.​വി. സു​ജാ​ത എ​ന്നി​വ​ർ പ​റ​ഞ്ഞു.

ക​ലോ​ത്സ​വ​ത്തി​ൽ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി എ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ആ​ക്ഷേ​പ​മു​ണ്ടെ​ങ്കി​ൽ അ​പ്പീ​ൽ ന​ൽ​ക​ണ​മെ​ന്നും സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നാ​യ ത​നി​ക്ക് ഇ​തു​വ​രെ പ​രാ​തി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും മ​ണീ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ൾ വ​ർ​ഗീ​സ് പ​റ​ഞ്ഞു.

Tags : Piravom Local News Ernakulam Nattuvishesham

Recent News

Up