ഒപ്പമുണ്ട്..... തൊടുപുഴ നഗരസഭാ ചെയർപേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ട സാബിറ ജലീലിനെ ആലിംഗനം ചെയ്യുന്ന യുഡിഎഫ് കൗൺസിലറും കെപിസിസി ജനറൽ സെക്രട്ടറിയുമായ
തൊടുപുഴ: ആരെ അധ്യക്ഷയാക്കണമെന്ന് കോണ്‍ഗ്രസില്‍ ധാരണയുണ്ടായിട്ടില്ലെന്ന് കൗണ്‍സിലറും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ നിഷ സോമന്. യുഡിഎഫ് ധാരണ ആദ്യടേം ലീഗിന് കൊടുക്കുന്നുവെന്നു മാത്രമാണ്. കോണ്‍ഗ്രസിനു ലഭിക്കുന്ന അവസരത്തില്‍ ആരാണ് അധ്യക്ഷയെന്ന കാര്യത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല.
ഡിസിസി, യുഡിഎഫ് ജില്ലാ, സംസ്ഥാന ഘടകങ്ങള്‍ അറിയാതെ ഇത്തരമൊരു മിനിട്സ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതു നിരുത്തരവാദപരമായ പ്രവര്‍ത്തനമാണ്. മിനിട്സില്‍ ഒപ്പിട്ടുവെന്നത് യാഥാരഥ്യമാണ്. ഒരുവരി പോലും കൂട്ടിച്ചേര്‍ക്കാന്‍ പാടില്ലാത്തപോലെയാണ് ഇത് എഴുതിച്ചേര്‍ത്തിരിക്കുന്നത്. അതില്‍ വിയോജിപ്പുണ്ട്.
കെപിസിസി ജനറല്‍ സെക്രട്ടറിയേക്കാള്‍ ലിറ്റി ജോസഫിനുള്ള അധിക യോഗ്യത വിശദീകരിക്കേണ്ടത് അവരെ നിര്‍ദേശിച്ചവരാണ്. ചെയര്‍പേഴ്സണ്‍ ആവണമെന്ന് താന്‍ എവിടെയും ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും മിനിട്സ് തിരുത്തിയതില്‍ കെപിസിസിക്കു പരാതി നല്‍കുമെന്നും നിഷ സോമന് വ്യക്തമാക്കി.
Tags : Nisha Soman nattuvisesham local news