x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടോ​ൾപ്ലാ​സ​യി​ൽ ജ​ന​കീ​യവേ​ദി പ​ന്തം​കൊ​ളു​ത്തി പ്ര​തി​ഷേ​ധി​ച്ചു


Published: November 18, 2025 12:36 AM IST | Updated: November 18, 2025 12:36 AM IST

പ​ന്നി​യ​ങ്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ വ​ട​ക്ക​ഞ്ചേ​രി ജ​ന​കീ​യവേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​ന്തം​കൊ​ളു​ത്തി പ്ര​തി​ഷേ​ധം.

വ​ട​ക്ക​ഞ്ചേ​രി: പ​ന്നി​യ​ങ്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളി​ൽനി​ന്നും ടോ​ൾ പി​രി​ക്കു​ന്ന​തി​നെ​തി​രെ വ​ട​ക്ക​ഞ്ചേ​രി ജ​ന​കീ​യ വേ​ദി​യും വ്യാ​പാ​രി സം​ര​ക്ഷ​ണ സ​മി​തി​യും ടോ​ൾ കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ പ​ന്തം​കൊ​ളു​ത്തി പ്ര​തി​ഷേ​ധി​ച്ചു. ജ​ന​കീ​യ വേ​ദി ചെ​യ​ർ​മാ​ൻ ബോ​ബ​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​പാ​രി സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ച്യു​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​കീ​യവേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​ജോ അ​റ​യ്ക്ക​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ സു​രേ​ഷ് വേ​ലാ​യു​ധ​ൻ, സ​തീ​ഷ് ചാ​ക്കോ, വി.​എ. അ​ബ്ദു​ൾ ക​ലാം, മോ​ഹ​ന​ൻ പ​ള്ളി​ക്കാ​ട്, ഷി​ബു ജോ​ൺ, സ​ഫ​ർ ഇ​മ്മേ​രി​യാ​സ്, കെ. ​ശി​വ​ദാ​സ് പ്ര​സം​ഗി​ച്ചു.

Tags : toll plaza nattuvisesham local news

Recent News

Up