x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​യിം​സി​നാ​യി ജ​ന​കീ​യ​പ്ര​ക്ഷോ​ഭം: സ​മ​ര​സ​മി​തി രൂ​പീ​ക​രി​ച്ചു


Published: November 3, 2025 01:33 AM IST | Updated: November 3, 2025 01:33 AM IST

എ​യിം​സ് കാ​സ​ര്‍​ഗോ​ഡ് ജ​ന​കീ​യ ക​ണ്‍​വ​ന്‍​ഷ​ന്‍ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ലെ ആ​രോ​ഗ്യ പി​ന്നോ​ക്കാ​വ​സ്ഥ പ​ഠി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഒ​രു ഉ​ന്ന​ത​ത​ല സം​ഘ​ത്തെ അ​യ​യ്ക്ക​ണ​മെ​ന്നും ജി​ല്ല​യ്ക്ക് എ​യിം​സ് അ​നു​വ​ദി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ആ ​സം​ഘ​ത്തി​ന് ബോ​ധ്യം വ​രു​മെ​ന്നും രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി. എ​യിം​സ് കാ​സ​ര്‍​ഗോ​ഡ് ജ​ന​കീ​യ ക​ണ്‍​വ​ന്‍​ഷ​ന്‍ വ്യാ​പാ​ര​ഭ​വ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ഗ​ണേ​ഷ് അ​ര​മ​ങ്ങാ​നം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബി​ജെ​പി കോ​ഴി​ക്കോ​ട് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കെ.​ശ്രീ​കാ​ന്ത്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​ല്‍. അ​ശ്വി​നി, ഡി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്കു​മാ​ര്‍, ന​ഗ​ര​സ​ഭ വൈ​സ്‌​ചെ​യ​ര്‍​മാ​ന്‍ ബി​ല്‍​ടെ​ക് അ​ബ്ദു​ള്ള, ഹി​ന്ദു ഐ​ക്യ വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​പി. ഷാ​ജി, സു​കു​മാ​ര​ന്‍ പെ​രി​യ​ച്ചൂ​ര്‍, സി​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വി. ​ക​മ്മാ​ര​ന്‍, കാ​ഞ്ഞ​ങ്ങാ​ട് സം​യു​ക്ത ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ബാ​റ​ക് അ​സൈ​നാ​ര്‍ ഹാ​ജി, മു​സ്‌​ലിം​ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബ​ഷീ​ര്‍ വെ​ള്ളി​ക്കോ​ത്ത്, ഇ​ന്ദു​ലേ​ഖ, വി. ​ഗോ​പി, കെ.​ബി. മു​ഹ​മ്മ​ദ്കു​ഞ്ഞി, സു​രേ​ഷ്‌​കു​മാ​ര്‍ കീ​ഴൂ​ര്‍, അ​ബ്ദു​ള്ള സ​ഖാ​ഫി, കെ.​വി. പ്ര​സാ​ദ്, സു​ലൈ​മാ​ന്‍, ടി.​കെ. മു​ഹ​മ്മ​ദ്കു​ഞ്ഞി. എ.​കെ. പ്ര​കാ​ശ്, തോ​മ​സ് ടി. ​ത​യ്യി​ല്‍, മു​ര​ളീ​ധ​ര​ന്‍ പ​ട​ന്ന​ക്കാ​ട്, ശ്രീ​നാ​ഥ് ശ​ശി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: ഡോ. ​ഖാ​ദ​ര്‍ മാ​ങ്ങാ​ട്- ചെ​യ​ര്‍​മാ​ന്‍, കെ. ​ശ്രീ​കാ​ന്ത്, കെ.​ബി. മു​ഹ​മ്മ​ദ്കു​ഞ്ഞി- വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, ശ്രീ​നാ​ഥ് ശ​ശി- ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍, എ. ​ഹ​മീ​ദ് ഹാ​ജി- ട്ര​ഷ​റ​ര്‍.

Tags : AIIMS nattuvisesham local news

Recent News

Up