x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രിംകു​ള​ം പഞ്ചായത്തിൽ പു​ഷ്പം വി​ൻ​സന്‍റ് പ്ര​സി​ഡ​ന്‍റ്;  ഷെ​ർ​ളി​ വൈ​സ് പ്ര​സി​ഡന്‍റ്


Published: December 24, 2025 06:06 AM IST | Updated: December 24, 2025 06:06 AM IST

വി​ഴി​ഞ്ഞം : തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്താ​യ ക​രിം​കു​ള​ത്ത് കോ​ൺ​ഗ്ര​സി​ൽ നി​ന്നു​ള്ള പു​ഷ്പം വി​ൻ​സന്‍റി​നെ പ്ര​സി​ഡ​ന്‍റായും ഷെ​ർ​ളി​യെ വൈ​സ് പ്ര​സി​ഡ​ന്‍റായും തെ​ര​ഞ്ഞെ​ടു​ത്തു.


ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന ക​മ്മി​റ്റി​യി​ൽ​വി​ജ​യി​ച്ച് വ​ന്ന 11 അം​ഗ​ങ്ങ​ളും പു​ഷ്പം വി​ൻ​സന്‍റിനെ​യും ഷെ​ർ​ളി​യേ​യും അ​നു​കൂ​ലി​ച്ചു​ള്ള സ​മ്മ​ത​പ​ത്രം ഒ​പ്പി​ട്ട് ന​ൽ​കി. സ്വ​ത​ന്ത്ര​നാ​യി വി​ജ​യി​ച്ച ബി​ജോ​യ് കൂ​ടി കോ​ൺ​ഗ്ര​സി​നു പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ ഭ​ര​ണ​പ​ക്ഷ​ത്തെ അം​ഗ​സം​ഖ്യ പ​ന്ത്ര​ണ്ടാ​യി. 2010 മു​ത​ൽ 2015 വ​രെ വൈ​സ് പ്ര​സി​ഡന്‍റും 2015 മു​ത​ൽ 2020 വ​രെ അം​ഗ​വു​മാ​യി​രു​ന്ന പു​ഷ്പം വി​ൻ​സന്‍റ് ഇ​ക്കു​റി പ​ഞ്ചാ​യ​ത്തി​ലെ ആ​ഴാ​ങ്ക​ൽ വാ​ർ​ഡി​ൽ നി​ന്നാ​ണ് വി​ജ​യി​ച്ച​ത്.

കോ​ൺ​ഗ്ര​സി​നെ​തി​രാ​യി ഒ​ൻ​പ​ത് റി​ബ​ലു​ക​ൾ മ​ത്സ​ര രം​ഗ​ത്തി​റ​ങ്ങി​യെ​ങ്കി​ലും എ​ല്ലാ​വ​രെ​യും ഒ​റ്റ​പ്പെ​ടു​ത്തി​യ ജ​നം ആ​കെ​യു​ള്ള 18 സീ​റ്റി​ൽ 11 ലും ​കോ​ൺ​ഗ്ര​സി​നെ വി​ജ​യി​പ്പി​ച്ചു. വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച പു​ഷ്പം വി​ൻസന്‍റ് പ്ര​സി​ഡ​ന്‍റാകു​ന്ന​തി​ൽ ആ​ർ​ക്കും എ​തി​ർ​ശ​ബ്ദ​മി​ല്ലാ​യി​രു​ന്നു.

കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ വോ​ട്ട് തേ​ടി​യി​റ​ങ്ങി​യ വിൻസന്‍റിനെ 180 വോ​ട്ടിന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ജ​നം വി​ജ​യി​പ്പി​ച്ച​ത്. ജ​ന​കീ​യ പി​ന്തു​ണ​യും പ്ര​സി​ഡന്‍റാകു​ന്ന​തി​നു ത​ട​സ​മി​ല്ലാ​താ​യി. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ചെ​മ്പ​ക​രാ​മ​ൻതു​റ​യി​ൽനി​ന്നു വി​ജ​യി​ച്ചുവ​ന്ന ഷെ​ർ​ളി, മു​ഹ​മ്മ​ദ​ൻ എ​ൽ​പി​എ​സ് വാ​ർ​ഡി​ൽ നി​ന്നു വി​ജ​യി​ച്ച ധ​ന​ല​ക്ഷ്മി എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്നത്.

ഇ​ന്ന​ലെ കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ ഷെ​ർ​ളി​യെ വൈ​സ് പ്ര​സി​ഡ​ന്‍റാ യി തെ​ര​ഞ്ഞെ​ടു​ത്തു. 2020- കോ​ൺ​ഗ്ര​സി​നും ഇ​ട​തു​പ​ക്ഷ​ത്തി​നും തു​ല്യ​മാ​യ സീ​റ്റു​ക​ളാ​ണ് ല​ഭി​ച്ച​ത്.

സ്വ​ത​ന്ത്ര​ന്‍റെ പി​ന്തു​ണ​യോ​ടെ എ​ൽ​ഡി​എ​ഫ് ഭ​ര​ണം തു​ട​ർ​ന്നെ​ങ്കി​ലും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അം​ഗം കോ​ൺ​ഗ്ര​സി​നു പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ അ​വ​സാ​ന ര​ണ്ട് വ​ർ​ഷം ഇ​ട​തു​പ​ക്ഷ​ത്തി​ന് ഭ​ര​ണം ന​ഷ്ട​മാ​യി​രു​ന്നു. ഇ​ക്കു​റി കോ​ൺ​ഗ്ര​സി​ന് സ്വ​ത​ന്ത്ര​മാ​യി ഭ​രി​ക്കാ​നു​ള്ള സീ​റ്റ് ന​ൽ​കി​യാ​ണ് ജ​നം അ​നു​ഗ്ര​ഹി​ച്ച​ത്.


ക​ഴി​ഞ്ഞ ത​വ​ണ അ​വ​സാ​ന വ​ർ​ഷ​മെ​ങ്കി​ലും കോ​ൺ​ഗ്ര​സി​ന് ഭ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച കോ​വ​ളം മ​ണ്ഡ​ല​ത്തി​ലെ ഏ​ക പ​ഞ്ചാ​യ​ത്താ​യി​രു​ന്നു ക​രിം​കു​ളം. ഇ​ക്കു​റി എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും യു​ഡി​എ​ഫി​നു കീ​ഴി​ൽ വ​ന്നു.

Tags : nattu vishesham Karimkulam Panchayat

Recent News

Up