x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ർ.​ശ​ങ്ക​ർ ന​വോ​ഥാ​ന ച​രി​ത്ര​ത്തി​ൽ വി​സ്മ​രി​ക്കാ​നാ​വാ​ത്ത വ്യ​ക്തി​ത്വം: ര​മേ​ശ് ചെ​ന്നി​ത്ത​ല


Published: November 7, 2025 11:51 PM IST | Updated: November 7, 2025 11:51 PM IST

മാ​ന്നാ​ർ: സ​മൂ​ഹ​ത്തി​ന്‍റെ​യും സ​മു​ദാ​യ​ത്തി​ന്‍റെ​യും ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ച ആ​ർ.​ശ​ങ്ക​ർ ന​വോ​ഥാ​ന ച​രി​ത്ര​ത്തി​ൽ വി​സ്മ​രി​ക്കാ​നാ​വാ​ത്ത വ്യ​ക്തി​ത്വ​മാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ. കേ​ര​ള സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​യും എ​സ്എ​ൻ ട്ര​സ്റ്റ് സ്ഥാ​പ​ക​നും യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ആ​ർ.​ശ​ങ്ക​റി​ന്‍റെ 53-ാം ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​സ്എ​ൻ​ഡി​പി യോ​ഗം മാ​ന്നാ​ർ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ര​മ​ത്തൂ​ർ 1926-ാം ന​മ്പ​ർ ആ​ർ.​ ശ​ങ്ക​ർ മെ​മ്മോ​റി​യ​ൽ ശാ​ഖാ ഹാ​ളി​ൽ ന​ട​ന്ന ആ​ർ.​ ശ​ങ്ക​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അദ്ദേഹം.

യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​എം. ഹ​രി​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​എ​ബി കു​ര്യാ​ക്കോ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Tags : Ramesh Chennithala nattuvisesham local news

Recent News

Up