x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ നാ​ളെവ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍


Published: January 14, 2026 05:50 AM IST | Updated: January 14, 2026 05:50 AM IST

തി​​രു​​വ​​ല്ല: രാ​​ഹു​​ല്‍ മാ​​ങ്കൂ​​ട്ട​​ത്തി​​ലി​​നെ മൂ​​ന്നു ദി​​വ​​സ​​ത്തേ​​ക്ക് പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ല്‍ വി​​ട്ടു. കോ​​ട്ട​​യം സ്വ​​ദേ​​ശി​​നി​​യെ പീ​​ഡി​​പ്പി​​ച്ചു​​വെ​​ന്ന പ​​രാ​​തി​​യി​​ല്‍ ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് രാ​​ഹു​​ലി​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. റി​​മാ​​ന്‍​ഡി​​ലാ​​യി​​രു​​ന്ന രാ​​ഹു​​ലി​​നെ ഇ​​ന്ന​​ലെ രാ​​വി​​ലെ തി​​രു​​വ​​ല്ല ജു​​ഡീ​​ഷ​​ല്‍ ഒ​​ന്നാം ക്ലാ​​സ് മ​​ജി​​സ്‌​​ട്രേ​​റ്റ് മു​​മ്പാ​​കെ ഹാ​​ജ​​രാ​​ക്കി​​യ​​ശേ​​ഷ​​മാ​​ണ് ക​​സ്റ്റ​​ഡി അ​​പേ​​ക്ഷ പ​​രി​​ഗ​​ണി​​ച്ച​​ത്. മാ​​ങ്കൂ​​ട്ട​​ത്തി​​ലി​​നു​നേ​​രേ കോ​​ട​​തി പ​​രി​​സ​​ര​​ത്തും വ​​ഴി​​യി​​ലും വ​​ന്‍ പ്ര​​തി​​ഷേ​​ധ​​വും ചീ​​മു​​ട്ട​​യേ​​റും ഉ​​ണ്ടാ​​യി.

കാ​​ന​​ഡ​​യി​​ല്‍ ജോ​​ലി​​യു​​ള്ള കോ​​ട്ട​​യം സ്വ​​ദേ​​ശി​​നി​​യെ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ പ​​രി​​ച​​യ​​പ്പെ​​ടു​​ക​​യും തി​​രു​​വ​​ല്ല​​യി​​ലെ ഹോ​​ട്ട​​ലി​​ല്‍ ക്രൂ​​ര​​മാ​​യി പീ​​ഡി​​പ്പി​​ക്ക​​ുകയും ചെ​​യ്തു​​വെ​​ന്നാ​​ണ് പ​​രാ​​തി.

റി​​മാ​​ന്‍​ഡി​​ല്‍ മാ​​വേ​​ലി​​ക്ക​​ര സ​​ബ്ജ​​യി​​ലി​​ലാ​​യി​​രു​​ന്ന രാ​​ഹു​​ലി​​നെ ഇ​​ന്ന​​ലെ തി​​രു​​വ​​ല്ല കോ​​ട​​തി​​യി​​ല്‍ എ​​ത്തി​​ച്ച​​ശേ​​ഷം തെ​​ളി​​വെ​​ടു​​പ്പി​​നു​വേ​​ണ്ടി പോ​​ലീ​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. മൂ​​ന്നു​ ദി​​വ​​സ​​ത്തേ​​ക്കു​​ള്ള ക​​സ്റ്റ​​ഡി​​യാ​​ണ് കോ​​ട​​തി അ​​നു​​വ​​ദി​​ച്ച​​ത്. വ​​ന്‍ പോ​​ലീ​​സ് അ​​ക​​മ്പ​​ടി​​യോ​ടെ തി​​രു​​വ​​ല്ല​​യി​​ലെത്തി​​ച്ച രാ​​ഹു​​ലി​​നെ തി​​രു​​വ​​ല്ല താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ല്‍ വൈ​​ദ്യ​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​ശേ​​ഷ​​മാ​​ണ് കോ​​ട​​തി സ​​മ​​യ​​ത്തി​​നു മു​​മ്പു​ത​​ന്നെ പോ​​ലീ​​സ് സു​​ര​​ക്ഷാ​വ​​ല​​യം ഒ​​രു​​ക്കി കോ​​ട​​തി​​മു​​റി​​യി​​ലെത്തി​​ച്ച​​ത്. രാ​​ഹു​​ലി​​ന്‍റെ അ​​ഭി​​ഭാ​​ഷ​​ക​​ന്‍ അ​​ഭി​​ലാ​​ഷ് ച​​ന്ദ്ര​​ന്‍ ജാ​​മ്യ​​ത്തി​​നു​വേ​​ണ്ടി അ​​പേ​​ക്ഷ ന​​ല്‍​കി​​യെ​​ങ്കി​​ലും കോ​​ട​​തി അ​​നു​​വ​​ദി​​ച്ചി​​ല്ല.


അ​​തി​​ജീ​​വി​​ത നേ​​രി​​ട്ടു ഹാ​​ജ​​രാ​​യി പ​​രാ​​തി ന​​ല്‍​കി​​യി​​ട്ടി​​ല്ലെ​​ന്നും വൈ​​ദ്യ​പ​​രി​​ശോ​​ധ​​യ്ക്കു വി​​ധേ​​യ​​മാ​​ക്കി​​യി​​ട്ടി​​ല്ലെ​​ന്നും ഇ​​രു​​വ​ർ​ക്കും വൈ​​ദ്യ​പ​​രി​​ശോ​​ധ​ന​ ന​​ട​​ത്തി​​യ ശേ​​ഷ​​മേ അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്താ​​വൂ​വെ​ന്നു നി​​യ​​മം നി​​ല​​നി​​ല്‍​ക്കേ ഈ ​​നി​​യ​​മ​​ങ്ങ​​ളെ​​ല്ലാം മ​​റി​​ക​​ട​​ന്നാ​​ണ് രാ​​ഹു​​ലി​​ന്‍റെ അ​​റ​​സ്റ്റെ​​ന്നും അ​​ഭി​​ഭാ​​ഷ​​ക​​ന്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി. രാ​​ഷ്‌​ട്രീ​​യ​പ്രേ​​രി​​ത​​മാ​​യും അ​​ന്യാ​​യ​​മാ​​യും അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യാ​​ണു​​ണ്ടാ​​യ​​തെ​​ന്നും വാ​​ദി​​ച്ചു. 16ന് ​​വീ​​ണ്ടും ജാ​​മ്യാ​​പേ​​ക്ഷ പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്ന് അ​​ഭി​​ഭാ​​ഷ​​ക​​ര്‍ അ​​റി​​യി​​ച്ചു.

ജ​​യി​​ലി​​നു​പു​​റ​​ത്ത് ക​​രി​​ങ്കൊ​​ടി​​യും ചീ​മു​​ട്ട​​യേ​​റും

മാ​​വേ​​ലി​​ക്ക​​ര: ലൈം​​ഗി​​ക പീ​​ഡ​​ന​പ​​രാ​​തി​​യി​​ല്‍ റി​​മാ​​ൻ​ഡി​​ലാ​​യ രാ​​ഹു​​ല്‍ മാ​​ങ്കൂ​​ട്ട​​ത്തി​​ലി​​നെ മാ​​വേ​​ലി​​ക്ക​​ര സ്‌​​പെ​​ഷ​​ല്‍ സ​​ബ് ജ​​യി​​ലി​​ല്‍നി​​ന്നു തി​​രു​​വ​​ല്ല മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി​​യി​​ലേ​​ക്ക് കൊ​​ണ്ടു​പോ​​യി. ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​ത്തോ​ടെ​യാ​ണു രാ​​ഹു​​ലി​​നെ പോ​​ലീ​​സ് ജ​​യി​​ലി​​നു പു​​റ​​ത്തേ​​ക്ക് എ​​ത്തി​​ച്ച​​ത്. പു​​ഞ്ചി​​രി​​യോ​​ടെ​​യാ​​ണ് രാ​​ഹു​​ല്‍ പു​​റ​​ത്തേക്കി​​റ​​ങ്ങി​​യ​​ത്.

രാ​ഹു​ൽ ജ​​യി​​ലി​​നു​പു​​റ​​ത്ത​​ക്ക് എ​​ത്തി​​യ​​തോ​​ടെ ശ​​ക്ത​​മാ​​യ മു​​ദ്രാ​​വാ​​ക്യം വി​​ളി​​ക​​ളും പ്ര​​തി​​ഷേ​​ധ​​വും ജ​​യി​​ലി​​നു​പു​​റ​​ത്ത് ഡി​​വൈ​​എ​​ഫ്ഐ ​പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ ഉ​​യ​​ര്‍​ത്തി. പോ​​ലീ​​സ് വാ​​നി​​ലേ​​ക്കു ക​​യ​​റ്റു​​ന്ന​​തി​​നി​​ടെ​​യാ​​ണ് പ്ര​​തി​​ഷേ​​ധ​​ക്കാ​​ര്‍ രാ​​ഹു​​ലി​​നെ​​തി​​രേ മു​​ട്ട എ​​റി​​ഞ്ഞ​​ത്. എ​​ന്നാ​​ല്‍ മു​​ട്ട പോ​​ലീ​​സ് വാ​​നി​​ലാ​​ണു പ​​തി​​ച്ച​​ത്. ഇ​​തി​​നി​​ടെ പ്ര​​തി​​ഷേ​​ധ​​ക്കാ​​ര്‍ രാ​​ഹു​​ല്‍ സ​​ഞ്ച​​രി​​ച്ച പോ​​ലീ​​സ് വാ​​ഹ​​ന​​ത്തി​​നു​നേ​​രേ ക​​രി​​ങ്കൊ​​ടി​​യും കാ​​ണി​​ച്ചു. പ​​ത്ത​​നം​​തി​​ട്ട നാ​​ര്‍​കോ​​ട്ടി​​ക് സെ​​ല്‍ ഡി​​വൈ​​എ​​സ്പി അ​​നി​​ല്‍ റാ​​വു​​ത്ത​​ര്‍, കൂ​​ട​​ല്‍ സി​​ഐ സു​​ധീ​​ര്‍, മാ​​വേ​​ലി​​ക്ക​​ര സി​​ഐ സി ​​ശ്രീ​​ജി​​ത്ത് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘ​​മാ​​ണ് ജ​​യി​​ലി​​നു​പു​​റ​​ത്ത് കാ​​ത്തു​കി​​ട​​ന്ന പോ​​ലീ​​സ് വാ​​നി​​ലു​​ള്ളി​​ലേ​​ക്ക് രാ​ഹു​ലി​നെ ക​​യ​​റ്റി​​യ​​ത്. വാ​​നി​​നു​മു​​ന്നി​​ല്‍ ത​​ടി​​ച്ചു​​കൂ​​ടി​​യ പ്ര​​വ​​ര്‍​ത്ത​​ക​​രെ പ​​ണി​​പ്പെ​​ട്ടാ​​ണ് പോ​​ലീ​​സ് നി​​യ​​ന്ത്രി​​ച്ച​​ത്. ഡി​​വൈ​​എ​​ഫ്‌​​ഐ ജി​​ല്ലാ ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളാ​​യ ജി. ​​വി​​ഷ്ണു, സെ​​ന്‍ സോ​​മ​​ന്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു പ്ര​​തി​​ഷേ​​ധം.

Tags : nattu vishesham Rahul Mangkutta custody

Recent News

Up