കോട്ടയം: ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം നാളെ നടത്തും. രാവിലെ 8.30ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ ചടങ്ങുകള്‍ ആരംഭിക്കും. ഒന്‍പതിന് മന്ത്രി വി.എന്‍. വാസവന് ദേശീയ പതാക ഉയര്‍ത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ പങ്കെടുക്കും.
പോലീസ്, എക്സൈസ്, എന്‍സിസി, എസ്പിസി, സ്കൗട്ടുകള്, ഗൈഡ്സ്, ജൂണിയര്‍ റെഡ്ക്രോസ്, ബാന്‍ഡ് എന്നിവയുള്‍പ്പെടെ 24 പ്ലാറ്റൂണുകള്‍ പരേഡില്‍ പങ്കെടുക്കും. കറുകച്ചാല്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെ.കെ. പ്രശോഭ് പരേഡ് നയിക്കും. പരേഡിന്റെ ഡ്രസ് റിഹേഴ്സല്‍ ഇന്നലെ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്നു.