x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വം: ഇ​ഞ്ചോ​ടി​ഞ്ച്... ക​ട്ട​പ്പ​ന മു​ന്നി​ൽ


Published: November 21, 2025 04:53 AM IST | Updated: November 21, 2025 04:53 AM IST

മു​രി​ക്കാ​ശേ​രി: റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വം നാ​ലാം​ദി​നം പി​ന്നി​ട്ട​പ്പോ​ൾ ഒ​രു പോ​യി​ന്‍റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ൽ ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല മു​ന്നി​ൽ. ക​ട്ട​പ്പ​ന 770 പോ​യി​ന്‍റും തൊ​ടു​പു​ഴ 769 പോ​യി​ന്‍റും നേ​ടി​യാ​ണ് ഓ​വ​റോ​ളി​നു​വേ​ണ്ടി പോ​രാ​ടു​ന്ന​ത്. ര​ണ്ടു​ദി​വ​സം മു​ന്നി​ലാ​യി​രു​ന്ന അ​ടി​മാ​ലി ഉ​പ​ജി​ല്ല 729 പോ​യി​ന്‍റോ​ടെ മൂ​ന്നാം സ്ഥാ​ന​ത്താ​യി.


കു​മാ​ര​മം​ഗ​ലം എം​കെ​എ​ൻ​എം എ​ച്ച്എ​സ്എ​സ് 200 പോ​യി​ന്‍റു​മാ​യി സ്കൂ​ളു​ക​ളി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്നു. കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ​മാ​താ ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് 186 പോ​യി​ന്‍റോ​ടെ ര​ണ്ടാ​മ​തും ക​ല്ലാ​ർ ജി​എ​ച്ച്എ​സ്എ​സ് 156 പോ​യി​ന്‍റു​നേ​ടി മൂ​ന്നാ​മ​തു​മാ​ണ്.


എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ 106 പോ​യി​ന്‍റോ​ടെ കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ​മാ​താ ഗേ​ൾ​സ് സ്കൂ​ളും എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ 76 പോ​യി​ന്‍റും യു​പി വി​ഭാ​ഗ​ത്തി​ൽ 34 പോ​യി​ന്‍റും നേ​ടി കു​മാ​ര​മം​ഗ​ലം എം​കെ​എ​ൻ​എം എ​ച്ച്എ​സ്എ​സും മു​ന്നി​ൽ തു​ട​രു​ന്നു. 277 ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഇ​തു​വ​രെ 29 അ​പ്പീ​ലു​ക​ൾ ല​ഭി​ച്ചു.

 

തു​ള്ള​ലി​ൽ മൂ​ന്നാം വ​ട്ട​വും ശി​വാ​ന​ന്ദ്

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഓ​ട്ട​ൻ​തു​ള്ള​ലി​ൽ ശി​വാ​ന​ന്ദ് വീ​ണ്ടും സം​സ്ഥാ​ന​ത​ല​ത്തി​ൽ യോ​ഗ്യ​ത നേ​ടി. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലും ഓ​ട്ട​ൻ​തു​ള്ള​ലി​ൽ ശി​വാ​ന​ന്ദ് ത​ന്നെ​യാ​ണ് ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ ഫ​ങ്കെ​ടു​ക്കു​ന്ന​ത്. ഒ​ന്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ എ​ൻ​സി​സി​യി​ലൂ​ടെ ഡ​ൽ​ഹി റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത ജി​ല്ല​യി​ൽ​നി​ന്നു​ള്ള ആ​ദ്യ ഹൈ​സ്കൂ​ൾ കേ​ഡ​റ്റ് ആ​കാ​നും ഭാ​ഗ്യം ല​ഭി​ച്ചു.

ക​ൾ​ച്ച​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഓ​ട്ട​ൻ​തു​ള്ള​ൽ അ​വ​ത​രി​പ്പി​ച്ചാ​യി​രു​ന്നു ഇ​ത്. ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ് പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​ണ്. തു​ള്ള​ൽ ആ​ചാ​ര്യ​ൻ കു​റി​ച്ചി​ത്താ​നം ജ​യ​കു​മാ​റി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് പ​രി​ശീ​ല​നം. അ​ധ്യാ​പ​ക ദ​ന്പ​തി​ക​ളാ​യ ബി​നീ​ഷും സു​ഗ​ന്ധി​യു​മാ​ണ് മാ​താ​പി​താ​ക്ക​ൾ.

 

ഈ ​വാ​ക്കി​ലു​ണ്ട്പു​തു​ത​ല​മു​റ​യു​ടെ നൊ​ന്പ​രം


ജി​യ​ന്ന അ​വ​ത​രി​ച്ച മോ​ണോ ആ​ക്ടി​ലെ അ​വ​സാ​ന വ​രി​ക​ളി​ൽ ത​ന്നെ​യു​ണ്ട് കാ​ട്ടാ​ന​ശ​ല്യ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ നൊ​ന്പ​രം. അ​തെ ഞ​ങ്ങ​ൾ പു​തു​ത​ല​മു​റ ഇ​ത് ക​ണ്ടാ​ണ് വ​ള​രു​ന്ന​ത്. ഞ​ങ്ങ​ൾ ഒ​ന്ന​ട​ങ്കം ഈ ​രാ​ജ്യ​ത്തു​നി​ന്നു പ​ലാ​യ​നം ചെ​യ്യും. ഭ​ര​ണ​കൂ​ട​ങ്ങ​ളേ നി​ങ്ങ​ൾ വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും കെ​ട്ടി​പ്പി​ടി​ച്ച് നാ​ട്ടി​ൽ കി​ട​ന്നു കൊ​ള്ളൂ, ഞ​ങ്ങ​ൾ പോ​കു​ന്നു ഗു​ഡ്ബൈ, ഇ​താ​യി​രു​ന്നു ആ ​വാ​ക്കു​ക​ൾ.


ഭ​ര​ണ​കൂ​ട​ത്തി​നു​നേ​രേ കു​റി​ക്കു​കൊ​ള്ളു​ന്ന വാ​ക്കു​ക​ളു​മാ​യെ​ത്തി വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം​സ് യു​പി സ്കൂ​ളി​ലെ ജി​യ​ന്ന ജി​യോ യു​പി വി​ഭാ​ഗം ഒ​ന്നാം​സ്ഥാ​നം നേ​ടി. ഊ​ട്ടു​കു​ള​ത്തി​ൽ ജി​യോ -സി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ജി​യ​ന്ന. ജി​കെ പ​ന്നാം​കു​ഴി​യാ​ണ് പ​രി​ശീ​ല​ക​ൻ.

 

മി​മി​ക്രി​യി​ൽ ഒ​രി​ക്ക​ൽ​ക്കൂ​ടി ജോ​ണും ആ​ദ്യാ​ല​ക്ഷ്മി​യും


അ​നു​ക​ര​ണ ക​ല​യി​ൽ വി​ജ​യം ആ​വ​ർ​ത്തി​ച്ച് ജോ​ണ്‍ ഡി​യാ​ഗോ ജോ​സ​ണും ആ​ദ്യാ​ല​ക്ഷ്മി​യും. ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ജോ​ണ്‍ ക​ഴി​ഞ്ഞ വ​ർ​ഷ​വും ജി​ല്ലാ ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു. മൃ​ഗ​ങ്ങ​ളു​ടെ​യും യ​ന്ത്ര​ങ്ങ​ളു​ടെ​യും സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ​യു​മെ​ല്ലാം ശ​ബ്ദം ത​നി​യെ കേ​ട്ടു​പ​ഠി​ച്ചാ​ണ് വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ബ്ര​ദ​ർ ജോ​സ​ണ്‍ ജോ​ണി​ന്‍റെ​യും തൊ​ടു​പു​ഴ വി​മ​ല സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ മ​ഞ്ജു​വി​ന്‍റെ​യും മ​ക​നാ​ണ് ജോ​ണ്‍.


പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തോ​ട് ചേ​ർ​ന്നു​ള്ള വീ​ട്ടി​ൽ സ​ദാ​സ​മ​യ​വും കേ​ൾ​ക്കു​ന്ന പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ ശ​ബ്ദം അ​നു​ക​രി​ച്ചാ​ണ് ആ​ദ്യാ​ല​ക്ഷ്മി എ​ച്ച്എ​സ് വി​ഭാ​ഗം മി​മി​ക്രി​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്. കു​മ​ളി ജി​വി​എ​ച്ച്എ​സി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. കു​മ​ളി ല​ബ്ബ​ക്ക​ണ്ട​ത്ത് പെ​രി​യാ​ർ ക​ടു​വാ​സ​ങ്കേ​ത​ത്തി​നു സ​മീ​പ​മാ​ണ് ആ​ദ്യാ​ല​ക്ഷ്മി​യു​ടെ വീ​ട്.

കു​ഞ്ഞു​ന്നാ​ൾ മു​ത​ൽ വീ​ടി​നു സ​മീ​ത്തെ വ​ന​ത്തി​ൽ​നി​ന്നു കേ​ൾ​ക്കു​ന്ന പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ ശ​ബ്ദം അ​നു​ക​രി​ക്കാ​റു​ണ്ടാ​യി​രു​ന്നു. മ​ക​ളു​ടെ അ​നു​ക​ര​ണ​ശീ​ലം തി​രി​ച്ച​റി​ഞ്ഞ ര​ക്ഷി​താ​ക്ക​ളാ​ണ് മി​മി​ക്രി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​ചോ​ദ​ന​മാ​യ​ത്. എ ​ഗ്രേ​ഡ് നേ​ടി​യി​രു​ന്നു. അ​നു​ഭ​വ​നി​ൽ ര​തീ​ഷ് ന​ന്പൂ​തി​രി - അ​നു മ​ക​ളാ​ണ്.

K-Rail Survey K-Rail Survey

Tags : local nattuvishesham Kalotsavam

Recent News

Up