x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​നാ​യി എ​സ്. സോ​ബി​ൻ ചു​മ​ത​ല​യേ​റ്റു


Published: December 26, 2025 10:59 PM IST | Updated: December 26, 2025 10:59 PM IST

എ​സ്. സോ​ബി​ൻ

ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​നാ​യി സി​പി​എ​മ്മി​ലെ എ​സ്. സോ​ബി​നും വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യി സി​പി​ഐയി​ലെ എ​ന്‍.​എ​ല്‍. വ​ത്സ​ല​കു​മാ​രി​യും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍​ക്കു​ശേ​ഷം ഇ​രു​വ​രും സ​ത്യ​പ്ര​തി​ജ്ഞ​ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

രാ​വി​ലെ ന​ട​ന്ന ചെ​യ​ര്‍​മാ​ന്‍ തെര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി പി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​നെ പ​ത്തി​നെ​തി​രേ 21 വോ​ട്ടു​ക​ള്‍​ക്കാ​ണ് സോ​ബി​ന്‍ തോ​ല്‍​പ്പി​ച്ച​ത്. എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച ഡി. ​ജ്യോ​തി​ഷി​ന് പ​ത്താം വാ​ര്‍​ഡി​ല്‍നി​ന്നു​ള്ള സ്വ​ത​ന്ത്ര​യു​ടെ അ​ട​ക്കം നാ​ലു​വോ​ട്ടു​ക​ളും ല​ഭി​ച്ചു. 28ാം വാ​ര്‍​ഡി​ല്‍നി​ന്നു വി​ജ​യി​ച്ച ബി​ജെ​പി പ്ര​തി​നി​ധി അ​ഖി​ല്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​ല്ല.

തെര​ഞ്ഞെ​ടു​പ്പി​നുശേ​ഷം വ​ര​ണാ​ധി​കാ​രി റി​ജോ മാ​ത്യു മു​മ്പാ​കെ എ​സ്. സോ​ബി​ന്‍ ചെ​യ​ര്‍​മാ​നാ​യി സ​ത്യ​പ്ര​തി​ജ്ഞ​ചെ​യ്ത് ചു​മ​ത​ല​യേ​റ്റു.

ഉ​ച്ച​യ്ക്കു​ശേ​ഷം ന​ട​ന്ന വൈ​സ് ചെ​യ​ര്‍​മാ​ന്‍ തെര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ സി​ന്ധു ബൈ​ജു​വി​നെ 10 നെ​തി​രേ 21 വോ​ട്ടു​ക​ള്‍​ക്കാ​ണ് എ​ന്‍.​എ​ല്‍. വ​ത്സ​ല​കു​മാ​രി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ബി​ജെ​പി​യു​ടെ ആ​ശാ​ മു​കേ​ഷി​നു നാ​ലു​വോ​ട്ടു​ക​ള്‍ ല​ഭി​ച്ചു.

എ​ല്‍​ഡി​എ​ഫ് ധാ​ര​ണ​പ്ര​കാ​രം ര​ണ്ട​ര​വ​ര്‍​ഷം വീ​തം സി​പി​ഐ​ക്കും കേ​ര​ള കോ​ണ്‍​ഗ്ര​സ് -എമ്മി​നുമാ​ണ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം.

Tags : Cherthala Municipal Council Chairman nattuvisesham local news

Recent News

Up