വാഴക്കുളം: സെൻട്രൽ കേരള സഹോദയ സിബിഎസ്ഇ കായിക മേളയുടെ സമാപന സമ്മേളനം മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള പുരസ്കാര വിതരണവും എംഎൽഎ നിർവഹിച്ചു.
സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് ഫാ.മാത്യു കരീത്തറ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഫാ.തോമസ് മഞ്ഞക്കുന്നേൽ, പ്രിൻസിപ്പൽ ഫാ.ജോൺസൺ വെട്ടിക്കുഴിയിൽ, വൈസ് പ്രിൻസിപ്പൽ ഫാ.ബിഖിൽ അരഞ്ഞാണിയിൽ, സഹോദയ വൈസ് പ്രസിഡന്റ് ഫാ.ജോൺസൺ പാലപ്പിള്ളി, സികെഎസ് ജനറൽ സെക്രട്ടറി ജയ്ന പോൾ,
സഹോദയ സ്പോർട്സ് കോ- ഓർഡിനേറ്റർ ജോജു ജോസഫ്, പഞ്ചായത്തംഗം പി.എസ് സുധാകരൻ, പിടിഎ പ്രസിഡന്റ് പ്രിൻസ് ടി.ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.