മൂവാറ്റുപുഴ നഗരസഭയിൽ സാനിറ്ററി- ബയോ മെഡിക്കൽ മാലിന്യം ശേഖരണ പദ്ധതി ചെയർപഴ്സൺ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്യുന്നു.
മൂവാറ്റുപുഴ: സാനിറ്ററി - ബയോ മെഡിക്കൽ മാലിന്യം ശേഖരിക്കുന്ന പദ്ധതിക്ക് മൂവാറ്റുപുഴ നഗരസഭയിൽ തുടക്കമായി. നഗരസഭാ ചെയർപഴ്സൺ പി.പി. എൽദോസ് ഉദ്ഘാടനം നിർവഹിച്ചു. നഗരത്തിലെ എല്ലാ വീടുകളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും ഡയപ്പർ ഉൾപ്പെടെയുള്ള സാനിറ്ററി മാലിന്യം ശേഖരിക്കാൻ ആക്രി എന്ന ഏജൻസിയുമായാണ് നഗരസഭാ കരാർ ഒപ്പിട്ടത്.
ഇവർ നാപ്കിൻ, ഡയപ്പർ, ഗ്ലൗസ്, യൂറിൻ ബാഗുകൾ, കാലഹരണപ്പെട്ട മരുന്നുകൾ ഉൾപ്പെടെ ശേഖരിക്കും. പദ്ധതിയോട് നഗരസഭാ പരിധിയിലെ മുഴുവൻ ആളുകളും സഹകരിക്കണമെന്ന് ചെയർപേഴ്സൺ പി.പി. എൽദോസ് പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷൻ അബ്ദുൾ ഖാദർ അജിമോൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ മീര കൃഷ്ണൻ, നഗരസഭാംഗങ്ങളായ ആർ. രാകേഷ്, കെ.ജി. അനിൽകുമാർ, പി.എം. സലിം, മുനിസിപ്പൽ സെക്രട്ടറി എച്ച്. സിമി, ക്ലീൻ സിറ്റി മാനേജർ എച്ച്. നൗഷാദ് എന്നിവർ പ്രസംഗിച്ചു.
മാലിന്യം വീടുകളിൽനിന്നും ശേഖരിക്കുവാൻ മുൻകുട്ടി ആക്രി ആപ്പിൽ ബുക്ക് ചെയ്യാം. നിലവിൽ ഒരു കിലോ മാലിനൃത്തിന് 45 രൂപയാണ് യൂസർ ഫീ നൽകേണ്ടത്. 18008905089 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ഗുണഭോക്താക്കൾക്ക് ബുക്ക്ചെയ്ത് വീടുകളിലെ ബയോ മെഡിക്കൽ വെയ്സ്റ്റ് കൈമാറാം.
Tags : Bio Medical Waste Ernakulam