x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ഐആ​ർ 2025: രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം


Published: November 2, 2025 12:20 AM IST | Updated: November 2, 2025 12:20 AM IST

എ​സ്ഐആ​ർ 2025 മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ എം.എ​സ്. മാ​ധ​വി​ക്കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ ചേ​ംബ​റി​ൽ ചേ​ർ​ന്ന രാ​ഷ്ട്രീ​യക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം.

പാ​ല​ക്കാ​ട്: സ​മ​ഗ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണം 2025 മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു. എ​സ്ഐ​ആ​ർ ന​ട​ത്തു​ന്ന​തി​ന്‍റെ പ്രാ​യോ​ഗി​ക​ത​യും സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി ക്ര​മ​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പും ഒ​രേ​സ​മ​യം വ​രു​ന്ന​തി​നാ​ൽ ഉ​ണ്ടാ​കാ​വു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ ജി​ല്ലാ ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് എ​സ്ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ത്യ​മാ​യി എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും എ​ത്തി​പ്പെ​ടു​ന്ന കാ​ര്യ​ത്തി​ലും എ​സ്ഐ​ആ​റി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ലു​മു​ള്ള ആ​ശ​ങ്ക​ക​ൾ പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഈ ​സ​മ​യ​ക്ര​മം പു​ന:​പ​രി​ശോ​ധി​ച്ച് സം​സ്ഥാ​ന​ത്തെ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ മാ​റ്റി​വ​യ്ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​വാ​നും യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. ഇ​വ പ​രി​ശോ​ധി​ച്ച് രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ ക​മ്മീ​ഷ​നെ അ​റി​യി​ക്കു​ക​യും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

എ​സ്ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ബൂ​ത്ത് ലെ​വ​ൽ ഏ​ജ​ന്‍റു​മാ​രെ നി​യ​മി​ച്ച് അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ അ​വ​ബോ​ധം ന​ൽ​ക​ണം. എ​ല്ലാ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലേ​ക്കും ബൂ​ത്ത് ലെ​വ​ൽ ഏ​ജ​ന്‍റു​മാ​രു​ടെ പ​ട്ടി​ക ന​ൽ​കേ​ണ്ട​താ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. എസ്ഐ​ആ​റി​നോ​ട​നു​ബ​ന്ധി​ച്ച് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ പു​ന​ക്ര​മീ​ക​ര​ണം കൂ​ടി ന​ട​ത്തും. ജി​ല്ല​യി​ൽ ഏ​ക​ദേ​ശം 414 പു​തി​യ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ വ​രു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തെര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​സ്. സ​ജീ​ദ്, ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യഎ​സ്.​എ​സ്. അ​ൽ​ഫ, ബി​ന്ദു, ശ്രീ​ജി​ത്ത്, ഷാ​ലി എ​ന്നി​വ​രും വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : SIR nattuvisesham local news

Recent News

Up