x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​റി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ് ആ​റു പേ​ർ​ക്ക് പ​രി​ക്ക്


Published: January 25, 2026 06:24 AM IST | Updated: January 25, 2026 06:24 AM IST

രാ​ജാ​ക്കാ​ട്: ചി​ന്ന​ക്ക​നാ​ലി​നു സ​മീ​പം പെ​രി​യ​ക​നാ​ലി​ൽ ലോ​റി മ​റി​ഞ്ഞ് ആ​റു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഒ​രാ​ളുടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ശ​നി​യാ​ഴ്ച പ​ക​ലാ​ണ് സം​ഭ​വം. ഹി​റ്റാ​ച്ചി (മ​ണ്ണു​മാ​ന്തി​യ​ന്ത്രം) ക​യ​റ്റി​വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കൊ​ടുംവ​ള​വി​ലെ കു​ത്തി​റ​ക്ക​ത്തി​ൽ ലോ​റി​യു​ടെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് താ​ഴ്ചയിലേക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഏ​താ​നും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ നി​ന്നി​രു​ന്ന ഭാ​ഗ​ത്തേ​ക്കാ​ണ് ലോ​റി മ​റി​ഞ്ഞ​ത്.

എ​ല്ലാ​വ​ർ​ക്കും ഓ​ടി മാ​റാ​ൻ ക​ഴി​ഞ്ഞി​ല്ല. വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ൽ​പ്പെ​ട്ട​വ​രും ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശാ​ന്ത​ൻ​പാ​റ പോ​ലീ​സെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.

 

Tags : nattu vishesham Six people injured lorry accident

Recent News

Up