x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഗ്ലോ​ബ​ൽ അ​ലു​മ്നി മീ​റ്റ്


Published: October 30, 2025 12:59 AM IST | Updated: October 30, 2025 12:59 AM IST

തൃ​ശൂ​ർ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ഗ്ലോ​ബ​ൽ അ​ലു​മ്നി മീ​റ്റ് 2025 ന​വം​ബ​ർ ഒ​ന്നി​ന് രാ​ത്രി ഏ​ഴി​നു ന​ട​ത്തും. സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഈ ​വ​ർ​ഷ​മാ​രം​ഭി​ക്കു​ന്ന സ്റ്റാ​ർ​സ് യു​കെ, ആ​ഫ്രി​ക്ക, ബം​ഗ​ളൂ​രു ചാ​പ്റ്റ​റു​ക​ളു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ഹൊ​സൂ​ർ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ പൊ​ഴോ​ലി​പ്പ​റ​ന്പി​ൽ നി​ർ​വ​ഹി​ക്കും.

സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റും തൃ​ശൂ​ർ അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ, സ്റ്റാ​ർ​സ് പ്ര​സി​ഡ​ന്‍റ് സി.​എ. ഫ്രാ​ൻ​സി​സ്, പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. മാ​ർ​ട്ടി​ൻ കൊ​ള​ന്പ്ര​ത്ത്, എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​ർ ഫാ. ​ബി​ജു പാ​ണേ​ങ്ങാ​ട​ൻ, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ പി​ന്ന​ണി​ഗാ​യ​ക​ൻ അ​നൂ​പ് ശ​ങ്ക​ർ, എ​ഴു​ത്തു​കാ​ര​ൻ പ്ര​ഫ.​വി.​ജി. ത​ന്പി, ഫി​ലിം ജൂ​റി അം​ഗം വി​ജ​യ​രാ​ജ​മ​ല്ലി​ക, പൂ​ർ​വ​വി​ദ്യാ​ർ​ഥി​സം​ഘ​ട​ന സെ​ക്ര​ട്ട​റി ജെ​യിം​സ് മു​ട്ടി​ക്ക​ൽ, സി.​വി. അ​ജി, പ്രോ​ഗ്രാം ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.​ഡി. വ​ർ​ഗീ​സ്, വി​വി​ധ ചാ​പ്റ്റ​റു​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഇ​ന്ത്യ​യി​ലും പു​റ​ത്തു​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നി​ൽ മീ​റ്റിം​ഗി​ന്‍റെ ഭാ​ഗ​മാ​കും.

Tags : Alumni Meet nattuvisesham local news

Recent News

Up