കായംകുളം: കായംകുളത്ത് തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്കു കടിയേറ്റു. ഇന്നലെ രാവിലെ മേടമുക്ക് പ്രദേശത്തും വിഠോബാ ക്ഷേത്രത്തിനു സമീപവുമാണ് ആക്രമണമുണ്ടായത്.
വീടിനു സമീപവും ആളുകൾ റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് നായ കൂട്ടത്തോടെ ആക്രമിച്ചത്.
മേടമുക്കിനു സമീപമുള്ള കടകളിലെ ജീവനക്കാരും ആക്രമണത്തിന് ഇരയായി.
സംഭവത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവുനായ നിയന്ത്രണ ത്തിന് അധികൃതർ തയാറാകണ മെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Street attack nattuvisesham local news