x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തുറവൂരിൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം​


Published: December 10, 2025 11:46 PM IST | Updated: December 10, 2025 11:46 PM IST

തുറ​വൂ​ർ: മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ റോ​ഡി​ൽ അ​ല​ഞ്ഞുതി​രി​യു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ ജ​ന​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​വ റോ​ഡി​ലി​റ​ങ്ങി ബൈ​ക്ക് യാ​ത്രി​ക​രെ​യും കാ​ൽ​ന​ടയാ​ത്ര​ക്കാ​രെ​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു.

തു​റ​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തെ​രു​വു​നാ​യ്ക്ക​ൾ കൈയട​ക്കി​യി​രി​ക്കു​ക​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ട്രെ​യി​നു​ക​ളി​ൽ വ​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.

റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ഹാ​ര​മാ​ണ്. തു​റ​വൂ​ർ ക​വ​ല, വ​ള​മം​ഗ​ലം, കാ​വി​ൽ, പ​ട്ട​ണ​ക്കാ​ട് അ​ന്ധ​കാ​ര​ന​ഴി പൊ​നാം​വെ​ളി, പ​ള്ളി​ത്തോ​ട്, ടിഡി, ചാ​വ​ടി, എ​ഴു​പു​ന്ന, കു​ത്തി​യ​തോ​ട്, കോ​ടം​തു​രു​ത്തു പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്ക്ക​ൾ വി​ഹ​രി​ക്കു​ക​യാ​ണ്.

തീ​ര​ദേ​ശ റോ​ഡി​ൽ നാ​യ്ക്ക​ൾ കു​റു​കെ ചാ​ടി വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്. നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ ഭീ​ഷ​ണി​മൂ​ലം മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പു​ല​ർ​ച്ചെ മ​ത്സ്യബ​ന്ധ​ന​ത്തി​നു പോ​കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.

നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും പ​ട്ട​ണ​ക്കാ​ട്, തു​റ​വൂ​ർ, കു​ത്തി​യ​തോ​ട്, കോ​ടം​തു​ത്ത്, എ​ഴു​പു​ന്ന, അ​രൂർ പ​ഞ്ചാ​യ​ത്തു​ക​ൾ യാ​തൊ​രു വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പമുണ്ട്. അ​ടി​യ​ന്തര​മാ​യി തെ​രു​വു​നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​ന​ള്ള ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു.

Tags : Street harassment nattuvisesham local newes

Recent News

Up