x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ നാ​ളെ​മു​ത​ൽ ബ​സു​ക​ൾ​ക്കു ക​ർ​ശ​നനി​യ​ന്ത്ര​ണം


Published: December 25, 2025 01:10 AM IST | Updated: December 25, 2025 01:10 AM IST

വ​ട​ക്ക​ഞ്ചേ​രി: ടൗ​ണി​ൽ ബ​സു​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണം നാ​ളെ​മു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ പി.​പി. സു​മോ​ദ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്ത് മെ​യി​ൻ​റോ​ഡി​ൽ ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ യു​വ​തി​ക​ൾ​ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് നി​ല​വി​ലു​ള്ള സം​വി​ധാ​നം കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പാ​ല​ക്കാ​ടു​നി​ന്നും തൃ​ശൂ​രി​ലേ​ക്കു​പോ​കു​ന്ന സ്വ​കാ​ര്യ, കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ രാ​വി​ലെ എ​ട്ടു​വ​രെ മാ​ത്ര​മേ ടൗ​ണി​ൽ പ്ര​വേ​ശി​ക്കു​വാ​ൻ അ​നു​വ​ദി​ക്കൂ. അ​തി​നു​ശേ​ഷം നി​ല​വി​ലെ ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി തീ​രു​മാ​ന​പ്ര​കാ​രം ചെ​റു​പു​ഷ്പം സ്റ്റോ​പ്പി​ൽ​നി​ന്നും റോ​യ​ൽ ജം​ഗ്ഷ​ൻ​വ​ഴി ത​ങ്കം ജം​ഗ്ഷ​നി​ലെ​ത്തി അ​വി​ടെ​നി​ന്നും സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച് തി​രി​കെ ത​ങ്കം ജം​ഗ്ഷ​ൻ വ​ഴി​ത​ന്നെ തൃ​ശൂ​രി​ലേ​ക്കു​പോ​ക​ണം.

തീ​രു​മാ​ന​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ടു​ന്ന ബ​സു​ട​മ​ക​ളി​ൽ നി​ന്നും ഫൈ​ൻ ഈ​ടാ​ക്കി ക​ർ​ശ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു യോ​ഗ​ത്തി​ൽ പോ​ലീ​സ് അ​റി​യി​ച്ചു. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും സ്വ​കാ​ര്യ ബ​സു​ക​ളും ക​ണ്ണ​മ്പ്ര പു​തു​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു​പോ​കു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളും റ​സ്റ്റ്ഹൗ​സി​നു മു​ൻ​വ​ശ​ത്തു​നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തും നി​രോ​ധി​ച്ചു. അ​പ​ക​ട സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്.
ദേ​ശീ​യ​പാ​ത ഇ​ര​ട്ട​ക്കു​ളം ജം​ഗ്ഷ​നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും സീ​ബ്രാ​ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നു മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

അ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ടൗ​ണി​ലെ ഗ​താ​ഗ​ത കു​രു​ക്ക് സം​ബ​ന്ധി​ച്ച വി​ഷ​യം ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി ആ​വ​ശ്യ​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു പി.​പി. സു​മോ​ദ് എം​എ​ൽ​എ പ​റ​ഞ്ഞു.എ​സ്ഐ സ​നീ​ഷ്, ആ​ല​ത്തൂ​ർ ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഓ​ഫീ​സി​ലെ എ​എം​വി​ഐ ജി​ജോ , പ്രൈ​വ​റ്റ് ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി, കെ​എ​സ്ആ​ർ​ടി​സി വ​ട​ക്ക​ഞ്ചേ​രി ഡി​പ്പോ ഇ​ൻ​സ്പെ​ക്ട​ർ ഇ​ൻ ചാ​ർ​ജ് ഷ​മ്മി ഗ​ഫൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Vadakkancheri town nattuvisesham local news

Recent News

Up