കൊല്ലം-തേനി ദേശീയപാതയോരത്തെ ദിശാബോർഡുകൾ കഴുകി വൃത്തിയാക്കുന്ന വിദ്യാർഥികൾ.
കൊടുങ്ങൂർ: കൊല്ലം-തേനി ദേശീയപാതയോരത്തെ ദിശാബോർഡുകൾ കഴുകി വൃത്തിയാക്കി വിദ്യാർഥികൾ. പൊടിയും പായാലും പിടിച്ച ബോർഡുകൾ വ്യക്തമല്ലാത്ത സ്ഥിതിയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സേവന പ്രവർത്തനത്തിന് വിദ്യാർഥികൾ തയാറായത്.
ചങ്ങനാശേരി ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിലെ എംഎസ്ഡബ്ല്യു ഒന്നാം വർഷ വിദ്യാർഥികളായ എം. വിവേക്, ക്രിസ്റ്റി കുഞ്ഞുമോൻ, അനറ്റ് വർഗീസ്, ദേവിക സതീഷ്, അതുല്യ അനിൽകുമാർ എന്നിവർ ചേർന്നാണ് ശുചീകരണം നടത്തിയത്.
വാഴൂർ പഞ്ചായത്തിൽ നടത്തിയ ഇന്റേൺഷിപ്പിന്റെ ഭാഗമായാണ് കൊടുങ്ങൂർ മുതൽ ഇളപ്പുങ്കൽകവല വരെയുള്ള ഭാഗത്തെ ദിശാബോർഡുകൾ വൃത്തിയാക്കിയത്.