x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ബ്ജി​ല്ലാ ക​ലോ​ത്സ​വ​ം: നേ​ട്ട​വു​മാ​യി പാ​റ​ശാ​ല ജി​വി​എ​ച്ച്എ​സ്എ​സ്


Published: November 13, 2025 05:49 AM IST | Updated: November 13, 2025 05:49 AM IST

പാ​റ​ശാ​ല: സ​ബ്ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ ഗ​വ. സ്‌​കൂ​ളു​ക​ളു​ടെ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ച​രി​ത്ര നേ​ട്ട​വു​മാ​യി പാ​റ​ശാ​ല ഗ​വ: വെ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 203 പോ​യി​ന്‍റു​ക​ള്‍ നേ​ടി​ക്കൊ​ണ്ടാ​ണ് വി​ദ്യാ​ല​യ​ത്തി​ലെ ക​ലാ​പ്ര​തി​ഭ​ക​ള്‍ ഈ ​അ​പൂ​ര്‍​വ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ഗ്രൂ​പ്പി​ന​ങ്ങ​ളി​ല്‍ പ​ണി​യ​നൃ​ത്തം, മം​ഗ​ലം​ക​ളി, ഇ​രു​ള​നൃ​ത്തം, നാ​ട​കം എ​ന്നി​വ ഉ​ള്‍​പ്പെ​ടെ അ​ഞ്ചി​ന​ങ്ങ​ളി​ല്‍ എ​ച്ച്എ​സ്എ​സ് വി​ഭാ​ഗം ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.


മോ​ഹി​നി​യാ​ട്ടം, ഭ​ര​ത​നാ​ട്യം, കു​ച്ചു​പ്പു​ഡി എ​ന്നീ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​വും എ ​ഗ്രേ​ഡും ല​ഭി​ച്ച ഗൗ​രി​ന​ന്ദ​യാ​ണ് 25 പോ​യി​ന്‍റു​ക​ളോ​ടെ ഏ​റ്റ​വും മു​ന്നി​ല്‍ എ​ത്തി​യ​ത്. അ​ഭി​ന​ന്ദ് 18 പോ​യി​ന്‍റു​ക​ള്‍ നേ​ടി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.
വി​ജ​യി​ക​ളെ പ്രി​ന്‍​സി​പ്പ​ൽ പി.​എ​സ്. റാ​ണി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഡോ. ​അ​ഗ​സ്റ്റി​ന്‍ ജോ​സ്, ക​ണ്‍​വീ​ന​ര്‍​മാ​രാ​യ മാ​ര്‍​ട്ടി​ന്‍, അ​ക്‌​സാ​മോ​സ​സ്, മ​റ്റ് അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് അ​ഭി​ന​ന്ദി​ച്ചു.

Tags : local nattuvishesham Kalotsavam

Recent News

Up