x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം ആലുവയിൽ


Published: November 4, 2025 08:32 AM IST | Updated: November 4, 2025 08:32 AM IST

ആ​ലു​വ: ആ​ലു​വ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു. എ​ച്ച്എ​സി എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ഫാ​സി​ൽ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പാ​ധ്യ​ക്ഷ സൈ​ജി ജോ​ളി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ല​ത്തീ​ഫ് പൂ​ഴി​ത്തു​റ, മി​നി ബൈ​ജു, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ. ​ജ​യ​കു​മാ​ർ, എ ​ഇ ഒ ​സ​നൂ​ജ ഷം​സു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക അ​വാ​ർ​ഡ് ല​ഭി​ച്ച ജ​ബ്ബാ​ർ മാ​സ്റ്റ​റി​നെ അ​നു​മോ​ദി​ച്ചു. 8 വേ​ദി​ക​ളി​ലാ​യി 7,000 വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ക​ലോ​ത്സ​വം നാ​ളെ അ​വ​സാ​നി​ക്കും.


വൈ​പ്പി​നിൽ


വൈ​പ്പി​ന്‍: നാ​ലു​നാ​ള്‍ നീ​ളു​ന്ന വൈ​പ്പി​ന്‍ ഉ​പ​ജി​ല്ല​ാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം പ്ര​ധാ​ന​വേ​ദി​യാ​യ എ​ട​വ​ന​ക്കാ​ട് എ​ച്ച്‌​ഐ​എ​ച്ച്എ​സ് സ്കൂ​ളി​ൽ കെ.​എ​ന്‍. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ​ദി​നം ര​ച​നാ മ​ത്സ​ര​ങ്ങ​ളും ഉ​റു​ദു, അ​റ​ബി ഇ​ന​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ളും ആ​ക്ഷ​ന്‍ സോംഗ്, സ്‌​കി​റ്റ് മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.


ഇ​ന്നു​പ്ര​ധാ​ന വേ​ദി​യി​ല്‍ സം​സ്‌​കൃ​ത നാ​ട​കം, മാ​പ്പി​ള​പ്പാ​ട്ട്, കോ​ല്‍​ക്ക​ളി, ഒ​പ്പ​ന എ​ന്നി​വ ന​ട​ക്കും. എ​സ്പി സ​ഭാ സ്‌​കൂ​ളി​ലാ​ണ് നൃ​ത്ത​ഇ​ന​ങ്ങ​ള്‍. വ്യാ​പാ​ര​ഭ​വ​നി​ല്‍ ശാ​സ്ത്രീ​യ സം​ഗീ​തം, ല​ളി​ത​ഗാ​നം എ​ന്നി​വ ന​ട​ക്കും. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സീ​ന അ​ബ്ദു​ല്‍ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ​റ​വൂ​രി​ൽ നാ​ളെ


വ​രാ​പ്പു​ഴ: പ​റ​വൂ​ർ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് കൂ​ന​മ്മാ​വ് സെ​ന്‍റ് ഫി​ലോ​മി​നാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​ന്ന് തു​ട​ക്ക​മാ​കും. രാ​വി​ലെ 9.30ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, സം​സ്കൃ​തം, അ​റ​ബി​ക് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 125 ഇ​ന​ങ്ങ​ളി​ൽ 3000 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. വെ​ള്ളി​യാ​ഴ്ച സ​മാ​പി​ക്കും.

Tags : local nattuvishesham Kalotsavam

Recent News

Up