x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടോ​ൾ പ്ലാ​സ​യി​ലെ മീ​ഡി​യ​നി​ലേ​ക്ക് സ്വി​ഫ്റ്റ് ബ​സ് ഇ​ടി​ച്ചു ക​യ​റി


Published: October 30, 2025 04:38 AM IST | Updated: October 30, 2025 04:38 AM IST

കു​മ്പ​ളം ടോ​ൾ പ്ലാ​സ​യി​ലെ മീ​ഡി​യ​നി​ലേ​ക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറിയ നിലയിൽ.

പ​ന​ങ്ങാ​ട്: കു​മ്പ​ളം ടോ​ൾ പ്ലാ​സ​യി​ലെ മീ​ഡി​യ​നി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സ് ഇ​ടി​ച്ചു ക​യ​റി. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നി​സാ​ര പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ രാ​ജേ​ഷ് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. തി​രു​വ​ന​ന്ത​പു​രം ഡി​പ്പോ​യി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും തൃ​ശൂ​രി​ലേ​ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ​ന​ങ്ങാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ബ​സ് കെ​ട്ടി വ​ലി​ച്ച് നീ​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രെ മ​റ്റൊ​രു ബ​സി​ൽ ക​യ​റ്റി വി​ട്ടു.

Tags : KSRTC Local News Ernakulam

Recent News

Up