x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ താ​നൂ​ർ ഹാ​ർ​ബ​ർ ശു​ചീ​ക​രി​ച്ചു


Published: November 15, 2025 05:44 AM IST | Updated: November 15, 2025 05:44 AM IST

താ​നൂ​ർ ഹാ​ർ​ബ​റി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തു​ന്നു.

മ​ല​പ്പു​റം: താ​നൂ​ർ ഹാ​ർ​ബ​ർ മാ​നേ​ജ്മെ​ന്‍റ് സൊ​സൈ​റ്റി​ക്ക് കീ​ഴി​ൽ ഫി​ഷ​റീ​സ്, താ​നൂ​ർ ന​ഗ​ര​സ​ഭ, ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ്, പോ​ലീ​സ്, മ​ത്സ്യ​ഫെ​ഡ് എ​ന്നീ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ ഹാ​ർ​ബ​റി​ൽ ഏ​ക​ദി​ന ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തി. ഹാ​ർ​ബ​റി​ലെ ദു​ർ​ഗ​ന്ധ പൂ​ർ​ണ​മാ​യ അ​വ​സ്ഥ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്ന വി​ഷ​യ​മാ​യി​രു​ന്നു.

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഏ​റ്റെ​ടു​ത്തി​രു​ന്ന വി​ഷ​യ​ത്തി​ൽ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യ താ​നൂ​ർ ഹാ​ർ​ബ​ർ മാ​നേ​ജ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ യോ​ഗ തീ​രു​മാ​ന പ്ര​കാ​രം താ​നൂ​ർ ഡി​വൈ​എ​സ്പി പ്ര​മോ​ദ്, ഡി​ഡി ഫി​ഷ​റീ​സ് സി. ​ആ​ഷി​ക്ക് ബാ​ബു എ​ന്നി​വ​ർ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും മാ​സ് ക്ലീ​നിം​ഗ് പ്രോ​ഗ്രാം ന​ട​ത്തു​ക​യും ചെ​യ്തു.

ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ടി. ​മു​ഹ​മ്മ​ദ് സ​ജീ​ർ, താ​നൂ​ർ ന​ഗ​ര​സ​ഭ ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ പ്ര​കാ​ശ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്ര​വീ​ണ്‍, താ​നൂ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​ജി​ത്, എ​എ​സ്ഐ കെ. ​സ​ലേ​ഷ്, ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​ർ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ. ​രാ​ജേ​ഷ്, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ പ്ര​ണ​വ് മ​ലോ​ൽ, മ​ത്സ്യ​ഫെ​ഡ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ടി.​എ​സ്. ശ്രീ​ല​ക്ഷ്മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ഫി​ഷ​റീ​സ് റെ​സ്ക്യു ഗാ​ർ​ഡു​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ഹാ​ർ​ബ​ർ പ​രി​സ​രം മാ​ലി​ന്യ​മു​ക്ത​മാ​ക്കി​യ​ത്.

Tags : Tanur Local News Malappuram Nattuvishesham

Recent News

Up