കൊല്ലം: കാൽനൂറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവിൽ പഴയ സഹപാഠികൾ ഒത്തുചേർന്നപ്പോൾ അതു സ്നേഹാദരങ്ങളുടെ ഹൃദ്യമായ സംഗമമായി.
1996-ൽ കൊല്ലം ഗവൺമെന്റ് ടിടിഐ യിൽ നിന്നും ടിടിസി പഠിച്ചിറങ്ങിയ അധ്യാപക സുഹൃത്തുക്കളാണ് 2025-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ തങ്ങളുടെ പ്രിയ സഹപാഠി ഡിഎച്ച് ക്യു ക്യാമ്പിലെ സബ് ഇൻസ്പെക്ടർ വൈ. സാബുവിനെ ആദരിക്കാനായി ഒത്തുചേർന്നത്.
പന്തളം എൻഎസ്എസ് കോളജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി വി.രഘുനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടൈറ്റസ് കടമ്പാട്ട് അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപകരായ അച്ചാമ്മ, സന്ധ്യ, ഷൈനി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. പരിപാടിയുടെ കോഡിനേറ്റർമാരായ സാലി സ്റ്റീഫൻ, ബൈജു, വിനീത, പ്രീതി എന്നിവർ സംഗമത്തിനു നേതൃത്വം നൽകി. അധ്യാപക സുഹൃത്തുക്കൾക്കായി സംഘടിപ്പിച്ച മെമ്മറി ഗെയിം, സൗഹൃദ ക്വിസ്, ടീമുകളായുള്ള വിനോദ മത്സരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.
Tags : nattu vishesham gift to a classmate