x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടാര​ക്ക​ര സ​ർ​ക്കാ​ർ ഐടി പാ​ർ​ക്ക് നി​ർ​മാ​ണ​ത്തി​ന് ടെ​ണ്ട​റാ​യി


Published: November 8, 2025 06:32 AM IST | Updated: November 8, 2025 06:32 AM IST

85 കോ​ടി രൂ​പ അ​ട​ങ്ക​ൽ വ​രു​ന്ന കൊ​ട്ടാ​ര​ക്ക​ര ഐ​ടി പാ​ർ​ക്കി​ന്‍റെ രേ​ഖാ​ചി​ത്രം.

കൊ​ട്ടാ​ര​ക്ക​ര : സം​സ്ഥാ​ന ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച കൊ​ട്ടാ​ര​ക്ക​ര ഐ​ടി പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കു​ന്നു. 85 കോ​ടി രൂ​പ അ​ട​ങ്ക​ൽ വ​രു​ന്ന ഐടി പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി ടെ​ണ്ട​ർ ക്ഷ​ണി​ച്ചു വി​ജ്ഞാ​പ​നം ഇ​റ​ങ്ങി. ഇ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഡി​സം​ബ​റി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കു ക​ട​ക്കാ​നാ​കു​മെ​ന്നു മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.

കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ കോ​ർ​പ​റേ​ഷ​നാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി. കി​ഫ്ബി സാ​മ്പ​ത്തി​ക പി​ന്തു​ണ​യി​ലാ​ണ് ഐ​ടി പാ​ർ​ക്ക് നി​ർ​മാ​ണം എ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്.​ഏ​താ​ണ്ട് ഒ​രേ​ക്ക​ർ ഭൂ​മി​യി​ൽ എ​ട്ടു നി​ല​ക​ളി​ലാ​യി 1,47,000 ച​തു​ര​ശ്ര അ​ടി​യി​ലു​ള്ള നി​ർ​മി​തി​യാ​ണ് ഉ​യ​രു​ന്ന​ത്. ര​ണ്ടു നി​ല​ക​ൾ വാ​ഹ​ന പാ​ർ​ക്കിം​ഗി​നാ​യി നീ​ക്കി​വ​യ്ക്കും. ഒ​രു അ​ത്യാ​ധു​നി​ക ഐ​ടി പാ​ർ​ക്കി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഈ ​കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ ഒ​രു​ക്കും.

സ്റ്റീ​ൽ സ്ട്ര​ക്ച​റു​ക​ളി​ൽ ഭി​ത്തി​യാ​യി ഇ​പി​എ​സ് പാ​ന​ലിം​ഗ് ഉ​പ​യോ​ഗി​ക്കും. ഇ​തു കെ​ട്ടി​ട​ത്തി​നു​ള്ളി​ലെ ചൂ​ട് നി​യ​ന്ത്ര​ണ​ത്തി​നു സ​ഹാ​യി​ക്കും. വൈ​ദ്യു​തി ഉ​പ​യോ​ഗ​വും കു​റ​യ്ക്കും. ആ​ധു​നി​ക കെ​ട്ടി​ട നി​ർ​മി​തി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഐ​ടി പാ​ർ​ക്ക് നി​ർ​മാ​ണ​ത്തി​നു പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. 120 വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​രു​ക്കും. ആ​റ് ഇ​ല​ക്‌ട്രിക് വെ​ഹി​ക്കി​ൾ ചാ​ർ​ജിം​ഗ് യൂ​ണി​റ്റു​ക​ളും സ്ഥാ​പി​ക്കും. മി​ക​ച്ച ഒ​രു ഐ​ടി പാ​ർ​ക്കി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും കാ​മ്പ​സി​നു​ള്ളി​ൽ ഉ​ണ്ടാ​കും. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത്.

ര​ണ്ടാം​നി​ര ന​ഗ​ര​ങ്ങ​ളി​ലെ ഐ​ടി ന​ഗ​ര​മാ​യി കൊ​ട്ടാ​ര​ക്ക​ര ന​ഗ​രം വ​ള​രു​ക​യാ​ണ്. നി​ല​വി​ൽ 250 പേ​ർ​ക്ക് ഐ​ടി തൊ​ഴി​ൽ അ​വ​സ​രം ഉ​റ​പ്പാ​ക്കി​യ സോ​ഹോ​യു​ടെ റ​സി​ഡ​ൻ​ഷ്യ​ൽ ഐ​ടി പാ​ർ​ക്ക് കൊ​ട്ടാ​ര​ക്ക​ര നെ​ടു​വ​ത്തൂ​രി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.​ലോ​കോ​ത്ത​ര ഐ​ടി ക​മ്പ​നി​യാ​ണ് സോ​ഹോ. ഐ​ടി - ഐ​ടി സേ​വ​നാ​ധി​ഷ്ഠി​ത ജോ​ലി​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​വ​ർ​ക്കു നി​യ​ർ ഹോം ​സെ​ന്‍റ​ർ കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഉ​ട​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ക​യാ​ണ്.

സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഈ ​ഐ​ടി സെ​ന്‍റ​റി​ൽ 200 -ലേ​റെ പേ​ർ​ക്ക് തൊ​ഴി​ൽ അ​വ​സ​രം ഒ​രു​ക്കും. കൊ​ട്ടാ​ര കു​ള​ക്ക​ട​യി​ൽ അ​സാ​പ് ലീ​പ് സെ​ന്‍റ​റി​ൽ അ​ന്താ​രാ​ഷ്‌ട്ര ക​മ്പ​നി ആ​രം​ഭി​ച്ച മി​നി ഐ​ടി പാ​ർ​ക്കി​ൽ 40 പേ​ർ​ക്കു തൊ​ഴി​ൽ അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. സോ​ഹോ​യു​ടെ റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ലെ​പ്പ്മെ​ന്‍റ് സെ​ന്‍റ​ർ കൊ​ട്ടാ​ര​ക്ക​ര ഐ​എ​ച്ച്ആ​ർ​ഡി കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഇ​വി​ടെ 40 സീ​റ്റു​ക​ളാ​ണു​ള്ള​ത്. വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​യി രൂ​പം ന​ൽ​കി​യി​ട്ടു​ള്ള വി​ഴി​ഞ്ഞം - കൊ​ല്ലം - പു​ന​ലൂ​ർ വ​ള​ർ​ച്ചാ മു​ന​മ്പി​ന്‍റെ ഭാ​ഗ​മാ​യ വി​വി​ധ ല​ക്ഷ്യ​ങ്ങ​ൾ ഫ​ല​പ്രാ​പ്തി​യി​ൽ എ​ത്തു​മ്പോ​ൾ കൊ​ട്ടാ​ര​ക്ക​ര​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ഒ​രു ഐ​ടി ഹ​ബ്ബാ​യി വി​ക​സി​ക്കും.

Tags : Kottarakkara Local News Kollam Nattuvishesham

Recent News

Up