x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​സ്മ​സ് പാ​ച്ചി​ലി​ൽ ന​ഗ​രം


Published: December 25, 2025 01:31 AM IST | Updated: December 25, 2025 01:31 AM IST

തി​ര​ക്കോ​ടു തി​ര​ക്ക്... ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ തൃ​ശൂ​ർ ശ​ക്ത​ൻ മ​ത്സ്യ മാം​സ മാ​ർ​ക്ക​റ്റി​ൽ അ​നു​ഭ​വ​പ്പെ​ട്ട തി​ര​ക്ക്. - ദീപിക.

തൃ​ശൂ​ർ: ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നു​ള്ള അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​ന്ന​ലെ ന​ഗ​ര​ത്തി​ലു​ണ്ടാ​യ​ത് ക്രി​സ്മ​സ് പാ​ച്ചി​ൽ. ക്രി​സ്മ​സ് ത​ലേ​ന്ന് തൃ​ശൂ​രി​ലെ വി​പ​ണി​ക​ളി​ൽ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു.

റൗ​ണ്ട് സൗ​ത്ത്, പ​ടി​ഞ്ഞാ​റെ​കോ​ട്ട, പു​ത്ത​ൻ​പ​ള്ളി, ശ​ക്ത​ൻ മാ​ർ​ക്ക​റ്റ്, എം.​ജി. റോ​ഡ് തു​ട​ങ്ങി​യ പ്ര​ധാ​ന വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​വി​ലെ മു​ത​ൽ​ത​ന്നെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ തി​ര​ക്ക് ആ​രം​ഭി​ച്ചു. ക്രി​സ്മ​സ് ന​ക്ഷ​ത്ര​ങ്ങ​ൾ, പു​ൽ​ക്കൂ​ട് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ, അ​ല​ങ്കാ​ര ലൈ​റ്റു​ക​ൾ, ക്രി​സ്മ​സ് ട്രീ, ​സാ​ന്താ​ക്ലോ​സ് വേ​ഷ​ങ്ങ​ൾ, ഗി​ഫ്റ്റ് ഐ​റ്റ​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി​രു​ന്നു ആ​വ​ശ്യ​ക്കാ​രേ​റെ. കു​ട്ടി​ക​ളോ​ടൊ​പ്പം കു​ടും​ബ​ങ്ങ​ൾ വി​പ​ണി​ക​ളി​ലെ​ത്തി​യ​തോ​ടെ ക​ട​ക​ളി​ൽ ആ​ളു​ക​ൾ നി​റ​ഞ്ഞു.

ബേ​ക്ക​റി​ക​ളി​ൽ പ്ലം ​കേ​ക്ക്, വൈ​ൻ കേ​ക്ക്, കു​ക്കീ​സ്, മി​ഠാ​യി​ക​ൾ എ​ന്നി​വ​യ്ക്കാ​യി വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. മു​ൻ​കൂ​ർ ഓ​ർ​ഡ​ർ ചെ​യ്ത​വ​രും അ​വ​സാ​ന​ദി​വ​സം ഷോ​പ്പിം​ഗി​നെ​ത്തി​യ​വ​രും വി​പ​ണി​യെ സ​ജീ​വ​മാ​ക്കി. ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന​ങ്ങ​ളു​ടെ മ്യൂ​സി​ക്കും നി​റ​മു​ള്ള ലൈ​റ്റു​ക​ളും ക്രി​സ്മ​സ് ത​ലേ​ന്ന് വി​പ​ണി​ക​ളെ ഉ​ത്സ​വ​പ്ര​തീ​തി​യി​ലാ​ക്കി.

ശ​ക്ത​ൻ മാ​ർ​ക്ക​റ്റി​ലും സ്വ​കാ​ര്യ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ലും മ​ത്സ്യ​വി​ല്പ​ന​യും ഇ​റ​ച്ചി, കോ​ഴി, താ​റാ​വ് എ​ന്നി​വ​യു​ടെ വി​ല്പ​ന​യും വ​ൻ​തോ​തി​ൽ ന​ട​ന്നു.

ക്രി​സ്മ​സ് ഫ്ര​ണ്ടി​നെ തെ​ര​ഞ്ഞെ​ടു​ക്ക​ലും സ​മ്മാ​നം ന​ൽ​ക​ലും പു​തി​യ ട്രെ​ൻ​ഡാ​യ​തി​നാ​ൽ ഗി​ഫ്റ്റ് ക​ട​ക​ളി​ലും തി​ര​ക്കേ​റെ​യാ​യി​രു​ന്നു. വൈ​കു​ന്നേ​ര​ത്തോ​ടെ സ്വ​രാ​ജ് റൗ​ണ്ട്, എം.​ജി. റോ​ഡ്, കി​ഴ​ക്കേ​കോ​ട്ട തു​ട​ങ്ങി ന​ഗ​ര​ത്തി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി. തി​ര​ക്കു നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ട്രാ​ഫി​ക് പോ​ലീ​സ് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. പ്ര​ധാ​ന ക​വ​ല​ക​ളി​ൽ പോ​ലീ​സ് സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കി സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യി​രു​ന്നു.

Tags : The city in Christmas spirit nattuvisesham local news

Recent News

Up