മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തില്‍ ആരംഭിച്ച അഭിഷേകാഗ്നി ബൈബിള്‍ കണ്വന്ഷന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പു
മാന്നാനം: സഹനവഴികളിൽ ദൈവത്തിന്റെ മുഖം തിരിച്ചറിയുമ്പോൾ മനുഷ്യജീവിതം അർഥപൂർണമാകുമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ. മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഹനത്തിന്റെ വഴികൾ അനുഗ്രഹങ്ങളുടെ വഴിയായി തിരിച്ചറിയാനുള്ള മാർഗമാണ് സുവിശേഷം. മാന്നാനം കുന്നിൽനിന്ന് അഭിഷേകാഗ്നി കൺവൻഷനിൽ പങ്കെടുത്ത് മടങ്ങുന്ന ഓരോരുത്തരും ദൈവകൃപ നിറഞ്ഞവരായിത്തീരണമെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു.
മാർ ജോസ് പുളിക്കൽ മുഖ്യകാർമികത്വം വഹിച്ച വിശുദ്ധ കുർബാനയെ തുടർന്നാണ് കൺവൻഷൻ ആരംഭിച്ചത്. മാന്നാനം ആശ്രമം പ്രിയോർ റവ.ഡോ. കുര്യൻ ചാലങ്ങാടി, വൈസ് പ്രിയോർ ഫാ. മാത്യു പോളച്ചിറ എന്നിവർ സഹകാർമികരായിരുന്നു. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിലും ഫാ. സാംസൺ ക്രിസ്റ്റി മണ്ണൂരും വചന പ്രഘോഷണവും ആരാധനയും നയിച്ചു.
ഇന്ന് വൈകുന്നേരം നാലിന് ജപമാലയോടെ കൺവൻഷൻ ആരംഭിക്കും. 4.30ന് സിഎംഐ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ. ആന്റണി ഇളംതോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
ഫാ. ലിജോ കറ്റോട്ട്, ഫാ. ജിൻസ് ചാലയ്ക്കൽ എന്നിവർ സഹകാർമികരാകും. 5.45ന് ഫാ. സേവ്യർഖാൻ വട്ടായിലും ഫാ. സാംസൺ ക്രിസ്റ്റി മണ്ണൂരും നയിക്കുന്ന വചനപ്രഘോഷണവും ആരാധനയും. ഒമ്പതിന് കൺവൻഷൻ സമാപിക്കും. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും സൗകര്യമുണ്ടാകും.
Tags : suffering nattuvisesham local news