പാവറട്ടി മാരുതിയൂർ കുണ്ടുവീട്ടിൽ ബൈജുവിന്റെ കുടുംബത്തിന് ബിജെപി ജില്ലാകമ്മിറ്റി നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ കൈമാറൽച്ചടങ്ങ് രാജീവ് ചന്ദ്രശേഖർ ഉദ്ഘ
പാവറട്ടി: കേരളത്തിൽ വ്യാജ വോട്ടുകൾ നേടിയാണ് ഇടത്, വലത് മുന്നണികൾ ഇതുവരെ ജയിച്ചിരുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എസ്ഐആറിലൂടെ വോട്ടർ പട്ടിക ശുചീകരിച്ചതോടെ ബീഹാറിൽ എൻഡിഎ നേടിയ വൻവിജയം ഇതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്രമികളുടെ വെട്ടേറ്റ് മരിച്ച ആർഎസ്എസ് പ്രവർത്തകൻ പാവറട്ടി മാരുതിയൂർ കുണ്ടുവീട്ടിൽ ബൈജുവിന്റെ കുടുംബത്തിന് ബിജെപി ജില്ലാകമ്മിറ്റി നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ കൈമാറൽച്ചടങ്ങ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഇന്ത്യയിൽ വികസനംകൊണ്ടുവരുന്നത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയാണെന്ന് ജനങ്ങൾക്ക് മനസിലായിയെന്നും വികസിത കേരളമാണ് ബിജെപിയുടെ അജൻഡയെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ചടങ്ങിൽ ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം പി.കെ. കൃഷ്ണദാസ്, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, മറ്റു നേതാക്കളായ കെ.കെ. അനീഷ്കുമാർ, പ്രവീൺ പറങ്ങനാട്ട്, സുധീഷ് മേനോൻപറമ്പിൽ, സുജയ് സേനൻ, എം.ആർ. വിഷ്വൽ സതീഷ്, മാരുതിയൂർ സുജിത്ത്, അഭിഷേക് പൂവിൽ എന്നിവർ പ്രസംഗിച്ചു.