തിരുവമ്പാടി: ശബള - പെൻഷൻ പരിഷ്കരണം നടത്താത്ത ഏക സർക്കാർ പിണറായി വിജയൻ സർക്കാരാണെന്നും പെൻഷൻകാരുടെ ആനുകൂല്യങ്ങൾ പൂർണമായും നിഷേധിച്ച പിണറായി സർക്കാർ രാജിവച്ച് മാപ്പ് പറയണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവമ്പാടി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്റ് പി.എം. അബ്ദുറഹിമാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ടി.ടി. റോയ് തോമസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി പെരികലംതറപ്പേൽ മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം സെക്രട്ടറി സുധാകരൻ കപ്യേടത്ത്, ഖജാൻജി കെ.കെ. അബ്ദുൾ ബഷീർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. മധു, ജില്ലാ കൗൺസിൽ മെമ്പർ സുന്ദരൻ എ. പ്രണവം എന്നിവർ പ്രസംഗിച്ചു.
Tags : local nattuvishesham pensioners