x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാദേശികതലത്തിൽ ഇ​റ​ച്ചി​ക്കോ​ഴി​ക്ക് പ​ലവില


Published: December 24, 2025 07:19 AM IST | Updated: December 24, 2025 07:19 AM IST

ആ​ല​ങ്ങാ​ട്: ക്രി​സ്മ​സി​ന് മു​ന്നോ​ടി​യാ​യി ഇ​റ​ച്ചി​ക്കോ​ഴി​ക​ൾ​ക്ക് ഒ​രേ പ്ര​ദേ​ശ​ത്തു ത​ന്നെ പ​ല​ത​ര​ത്തി​ൽ വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി. ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തിലും പരിസരപ്രദേശങ്ങളിലുമാണ് പ​ല​യി​ട​ത്തും ഇ​റ​ച്ചി​ക്കോ​ഴി​ക്ക് പ​ല വി​ല ഈ​ടാ​ക്കു​ന്ന​ത്. ആ​ല​ങ്ങാ​ട്, കോ​ട്ടു​വ​ള്ളി, പ​റ​വൂ​ർ മേ​ഖ​ല​ക​ളി​ലാ​ണു ഇ​റ​ച്ചി​ക്കോ​ഴി​ക്കു തോ​ന്നി​യ​വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

ക​ച്ച​വ​ട​ക്കാ​ർ ഒ​രു കി​ലോ ഇ​റ​ച്ചി​ക്കോ​ഴി​ക്കു 137 രൂ​പ മു​ത​ൽ 155 രൂ​പ വ​രെ​യാ​ണു ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും ഈ​ടാ​ക്കു​ന്ന​ത്. ക​രു​മാ​ലൂ​ർ മ​രോ​ട്ടി​ച്ചു​വ​ട് ഭാ​ഗ​ത്തു 137 രൂ​പ​യാ​ണു വി​ല ഈ​ടാ​ക്കു​ന്ന​ത്. ഇ​തി​നു സ​മീ​പ​മു​ള്ള ത​ട്ടാം​പ​ടി, നീ​റി​ക്കോ​ട്, ക​രി​ങ്ങാം​തു​രു​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ 142, 140, 145 എ​ന്നി​ങ്ങ​നെ​യാ​ണു യ​ഥാ​ക്ര​മം വി​ല വ​രു​ന്ന​ത്.

എ​ന്നാ​ൽ കോ​ട്ടു​വ​ള്ളി​യി​ലെ ചെ​റി​യ​പ്പി​ള്ളി​ മേ​ഖ​ല​യി​ൽ 152 രൂ​പ​യാ​ണു വി​ല ഈ​ടാ​ക്കു​ന്ന​ത്. പ​റ​വൂ​ർ, മ​ന​യ്ക്ക​പ്പ​ടി, വ​രാ​പ്പു​ഴ ഭാ​ഗ​ത്തും 145 മു​ത​ൽ 150 വ​രെ​യാ​ണു വി​ല. ഇ​ട​പ്പ​ള്ളി ഭാ​ഗ​ത്ത് 160 രൂ​പ വ​രെ ഈ​ടാ​ക്കു​ന്നു​ണ്ട്. കു​റ​ച്ചു ദൂ​രം അ​ധി​കം ന​ട​ന്നാ​ൽ ആ​വ​ശ്യ​ക്കാ​ർ​ക്കു 10 മു​ത​ൽ 20 രൂ​പ വ​രെ കു​റ​വി​ൽ കോഴിയിറച്ചി ല​ഭി​ക്കു​മെ​ന്ന അ​വ​സ്ഥ​യാ​ണി​പ്പോ​ൾ.

ഇ​റ​ച്ചി​ക്കോ​ഴി​ക​ൾ കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണു ഇ​ട​നി​ല​ക്കാ​ർ വ​ഴി വ്യാ​പാ​രി​ക​ൾ​ക്കു ല​ഭി​ക്കു​ന്ന​ത്. പലരും ഭീമമായ ലാഭം ഈടാക്കിയാണ് കച്ചവടം ചെയ്യുന്നത്. ആ​രും പ്ര​തി​ക​രി​ക്കാ​ത്ത​തിനാലാണു തോ​ന്നി​യ വി​ല​യ്ക്കു കോ​ഴി​ ഇ​റ​ച്ചി വി​ൽ​പ​ന ന​ട​ത്തു​ന്ന​തത്രേ.


വി​ല​യി​ൽ ഏ​കീ​കൃ​ത സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ലാ​ണു പ​ല​യി​ട​ങ്ങ​ളി​ലും തോ​ന്നി​യ വി​ല ഈ​ടാ​ക്കാ​ൻ കാ​ര​ണം. കൂ​ടാ​തെ ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​റ​ച്ചി വി​ൽ​പ​ന​ശാ​ല​ക​ൾ വൃ​ത്തി​ഹീ​ന​മാ​യി പ്ര​വ​ർ​ത്തിക്കു​ന്നതായും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Tags : nattu vishesham price of chicken meat

Recent News

Up