x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്ലാ​വ​ർ​ക്കും എ​ല്ലാ​മാ​കാ​ൻ പി​റ​ന്ന ദൈ​വ​പു​ത്ര​ൻ


Published: December 25, 2025 01:27 AM IST | Updated: December 25, 2025 01:27 AM IST

മാ​ർ ബോ​സ്കോ പു​ത്തൂ​ർ

ര​ണ്ടാ​യി​രം കൊ​ല്ല​ങ്ങ​ൾ​ക്കു​മു​ന്പ് ന​ട​ന്ന ഈ​ശോ​യു​ടെ തി​രു​പ്പി​റ​വി ലൂ​ക്കാ സു​വി​ശേ​ഷ​ക​ൻ ചു​രു​ങ്ങി​യ വാ​ക്കു​ക​ളി​ൽ ഒ​രു വ​ർ​ണ​ചി​ത്രം​പോ​ലെ വ​ര​ച്ചു​കാ​ട്ടു​ന്നു​ണ്ട്.
അ​ക്കാ​ല​ത്ത്, ലോ​ക​മാ​സ​ക​ല​മു​ള്ള ജ​ന​ങ്ങ​ളു​ടെ പേ​ര് എ​ഴു​തി​ച്ചേ​ർ​ക്ക​പ്പെ​ട​ണം എ​ന്ന് അ​ഗ​സ്റ്റ​സ് സീ​സ​റി​ൽ​നി​ന്ന് ക​ല്പ​ന പു​റ​പ്പെ​ട്ടു. പേ​രെ​ഴു​തി​ക്കാ​നാ​യി ഓ​രോ​രു​ത്ത​രും താ​ന്താ​ങ്ങ​ളു​ടെ ന​ഗ​ര​ത്തി​ലേ​ക്കു​പോ​യി.

ജോ​സ​ഫ് ദാ​വീ​ദി​ന്‍റെ കു​ടും​ബ​ത്തി​ലും വം​ശ​ത്തി​ലും പെ​ട്ട​വ​നാ​യി​രു​ന്ന​തി​നാ​ൽ, പേ​രെ​ഴു​തി​ക്കാ​നാ​യി ഗ​ലീ​ലി​യി​ലെ പ​ട്ട​ണ​മാ​യ ന​സ്ര​ത്തി​ൽ​നി​ന്നു യൂ​ദ​യാ​യി​ൽ ദാ​വീ​ദി​ന്‍റെ പ​ട്ട​ണ​മാ​യ ബെ​ത്‌​ല​ഹേ​മി​ലേ​ക്കു ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ മ​റി​യ​ത്തോ​ടു​കൂ​ടെ പോ​യി. അ​വി​ടെ​യാ​യി​രി​ക്കു​ന്പോ​ൾ അ​വ​ൾ​ക്കു പ്ര​സ​വ​സ​മ​യ​മ​ടു​ത്തു. അ​വ​ൾ ത​ന്‍റെ ക​ടി​ഞ്ഞൂ​ൽ​പു​ത്ര​നെ പ്ര​സ​വി​ച്ചു. പി​ള്ള​ക്ക​ച്ച​കൊ​ണ്ടു പൊ​തി​ഞ്ഞ് പു​ൽ​ത്തൊ​ട്ടി​യി​ൽ കി​ട​ത്തി. കാ​ര​ണം, സ​ത്ര​ത്തി​ൽ അ​വ​ർ​ക്കു സ്ഥ​ലം ല​ഭി​ച്ചി​ല്ല (ലൂ​ക്കാ 2:1-7).

ഒ​രു​വ​ശ​ത്ത് റോ​മാ ച​ക്ര​വ​ർ​ത്തി​യു​ടെ ശ​ക്തി​യു​ടെ​യും പ്ര​താ​പ​ത്തി​ന്‍റെ​യും ച​രി​ത്ര​യാ​ഥാ​ർ​ഥ്യം. മ​റു​വ​ശ​ത്ത് മ​റി​യം എ​ന്നൊ​ രു പാ​വ​പ്പെ​ട്ട യ​ഹൂ​ദ​ക​ന്യ​ക​യു​ടെ ദ​യ​നീ​യ​മാ​യ ദ​രി​ദ്രാ​വ​സ്ഥ. ഒ​രു​വ​ശ​ത്തു രാ​ജ​കീ​യ​ക​ല്പ​ന. മ​റു​വ​ശ​ത്ത് ത​ന്‍റെ ക​ടി​ഞ്ഞൂ​ ൽ​സ​ന്താ​ന​ത്തെ പ്ര​സ​വി​ക്കാ​ൻ സ​ത്ര​ത്തി​ൽ ഇ​ടം​ക​ണ്ടെ​ത്താ​നാ​വാ​ത്ത പാ​വ​പ്പെ​ട്ട​വ​ൾ. "മ​റി​യം ത​ന്‍റെ ക​ടി​ഞ്ഞൂ​ൽ​പു​ത്ര​നെ പ്ര​സ​വി​ച്ചു. അ​വ​നെ പി​ള്ള​ക്ക​ച്ച​കൊ​ണ്ടു പൊ​തി​ഞ്ഞ് പു​ൽ​ത്തൊ​ട്ടി​യി​ൽ കി​ട​ത്തി.'

ഈ ​ച​രി​ത്ര​സം​ഭ​വ​മാ​ണ് ലോ​ക​മെ​ന്പാ​ടു​മു​ള്ള ക്രൈ​സ്ത​വ​ർ ക്രി​സ്മ​സ് രാ​ത്രി​യി​ൽ ആ​ച​രി​ക്കു​ന്ന​ത്. ഇ​തു​ത​ന്നെ​യാ​ണ് ജ​പ​മാ​ല​യി​ലെ സ​ന്തോ​ഷ​ത്തി​ന്‍റെ മൂ​ന്നാം​ര​ഹ​സ്യ​മാ​യി വി​ശ്വാ​സി​ക​ൾ ധ്യാ​നി​ക്കു​ന്ന​ത്. ഇ​ല്ലാ​യ്മ​യു​ടെ​യും ദാ​രി​ദ്ര്യത്തി​ന്‍റെ​യും അ​വ​ഗ​ണ​യു​ടെ​യും കാ​ലി​ത്തൊ​ഴു​ത്തി​ലെ ച​രി​ത്ര​സം​ഭ​വം എ​ങ്ങ​നെ സ​ന്തോ​ഷ​ത്തി​ന്‍റെ മ​ഹാ​ര​ഹ​സ്യ​മാ​യി? ഈ​ശോ എ​ന്ന ഈ ​ശി​ശു​വി​ന്‍റെ പി​റ​വി എ​ങ്ങ​നെ സ​ക​ല ജ​ന​ത്തി​നും​വേ​ണ്ടി​യു​ള്ള വ​ലി​യ സ​ന്തോ​ഷ​ത്തി​ന്‍റെ സ​ദ്‌​വാ​ർ​ത്ത​യാ​യി എ​ന്നു മ​ന​സി​ലാ​ക്കു​ന്ന​താ​ണ് ക്രി​സ്മ​സി​ന്‍റെ ആ​ത്മീ​യ​സ​ന്ദേ​ശം.

എ​ല്ലാ​വ​ർ​ക്കും ക്രി​സ്മ​സ് മം​ഗ​ള​ങ്ങ​ളും ഉ​ണ്ണി​ശോ​യു​ടെ അ​നു​ഗ്ര​ഹ​ങ്ങ​ളും ആ​ശം​സി​ക്കു​ന്നു.

മാ​ർ ബോ​സ്കോ പു​ത്തൂ​ർ

Tags : The Son of God nattuvisesham local news

Recent News

Up