x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദൈ​വശാ​സ്ത്ര പ​ണ്ഡി​ത​ന്‍ ക​ട്ട​യ്ക്ക​ല​ച്ച​ന്‍ യാ​ത്ര​യാ​യി


Published: December 27, 2025 12:02 AM IST | Updated: December 27, 2025 12:02 AM IST

റ​വ.​ഡോ.​ ജേ​ക്ക​ബ് ക​ട്ട​യ്ക്ക​ല്‍

അ​റ​ക്കു​ളം: ദൈ​വ​ശാ​സ്ത്ര​ത്തി​ല്‍ അ​ഗാ​ധ പ​ണ്ഡി​ത​നും പാ​ലാ രൂ​പ​ത​യി​ലെ സീ​നി​യ​ര്‍ വൈ​ദി​ക​നും കോ​ട്ട​യം വ​ട​വാ​തൂ​ര്‍ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്‌​തോ​ലി​ക് സെ​മി​നാ​രി മു​ന്‍ പ്ര​ഫ​സ​റു​മാ​യ റ​വ.​ഡോ.​ ജേ​ക്ക​ബ് ക​ട്ട​യ്ക്ക​ല്‍ (96) നി​ത്യ​ത​യി​ലേ​ക്ക് യാ​ത്ര​യാ​യി. സീ​റോമ​ല​ബാ​ര്‍ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ ഉ​ള്‍​പ്പെ​ടെ ഒ​രു ഡ​സ​നി​ല​ധി​കം ബി​ഷ​പ്പു​മാ​രു​ടെ ഗു​രു​വാ​ണ് കട്ടയ്ക്കലച്ചൻ.

സം​സ്‌​കൃ​ത​ത്തി​ലും ഇ​ന്ത്യ​ന്‍ ഫി​ലോ​സ​ഫി​യി​ലും പ​രി​ണി​ത പ്ര​ജ്ഞ​നാ​യി​രു​ന്നു. അ​റ​ക്കു​ളം ക​ട്ട​യ്ക്ക​ല്‍ തോ​മ​സ് -ഏ​ലി​യാ​മ്മ ദ​മ്പ​തി​മാ​രു​ടെ മൂ​ന്നാ​മ​ത്തെ പു​ത്ര​നാ​ണ്. 1930ല്‍ ​ആ​യി​രു​ന്നു ജ​ന​നം. 1958ല്‍ ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. 1962ല്‍ ​റോ​മി​ലെ ഗ്രി​ഗോ​റി​യ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍നി​ന്നു തി​യോ​ള​ജി​യി​ല്‍ ഡോ​ക്ട​റേ​റ്റും യൂ​ണിവേഴ്സിറ്റി ഓ​ഫ് ല​ണ്ട​നി​ല്‍നി​ന്ന് സം​സ്‌​കൃ​ത​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും കേ​ര​ള സ​ര്‍​വ​ക​​ലാ​ശാ​ല​യി​ല്‍നി​ന്ന് ഇ​ന്ത്യ​ന്‍ ഫി​ലോ​സ​ഫി​യി​ല്‍ ഡോ​ക്ട​റേ​റ്റും ജ​ര്‍​മ​ന്‍ ഭാ​ഷ​യി​ല്‍ ഡി​പ്ലോ​മ​യും ക​ര​സ്ഥ​മാ​ക്കി.

നി​ര​വ​ധി ഇ​ന്ത്യ​ന്‍, വി​ദേ​ശ യൂ​ണി​വേ​ഴ്സിറ്റിക​ളി​ല്‍ വി​സി​റ്റിം​ഗ് പ്ര​ഫ​സ​റു​മാ​യി​രു​ന്നു. മി​ക​ച്ച സാ​മൂ​ഹ്യപ്ര​വ​ര്‍​ത്ത​ക​ന്‍ കൂ​ടി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

ഗോ​ത്ര​മേ​ഖ​ല​യു​ടെ ഉ​ന്ന​മ​ന​ത്തി​നും ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ പു​ള്ളി​ക്കാ​നം-​ഇ​ല്ലി​ക്ക​ല്‍ക​ല്ല് റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നും മു​ന്‍​നി​ര​യി​ല്‍നി​ന്ന് പ്ര​വ​ര്‍​ത്തി​ച്ചു. സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ത്തി​ലെ നി​റസാ​ന്നി​ധ്യ​വും താ​ങ്ങും ത​ണ​ലു​മാ​യി​രു​ന്നു അ​ച്ച​ന്‍റെ ക​ര്‍​മ​മേ​ഖ​ല. 94-ാം വ​യ​സി​ലും ക​ര്‍​മനി​ര​ത​നാ​യി​രു​ന്ന അ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ലെ യാ​ത്ര​യ്ക്കി​ട​യി​ലു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​ത്തെത്തു​ട​ര്‍​ന്ന് പാ​ലാ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലും തു​ട​ര്‍​ന്ന് വൈ​ദി​കമ​ന്ദി​ര​ത്തി​ലു​മാ​യി ചി​കി​ത്സ​യി​ലും വി​ശ്ര​മ​ത്തി​ലു​മാ​യി​രു​ന്നു.

12 സ​ഹോ​ദ​ര​ങ്ങ​ളി​ല്‍ അ​ഞ്ചു പേ​ര്‍ ക​ന്യാ​സ്ത്രീ​ക​ളും ഒ​രാ​ള്‍ വൈ​ദി​ക​നു​മാ​ണ്. ഏ​ഴു പേ​ര്‍ ജീ​വി​ച്ചി​രു​പ്പു​ണ്ട്. ഷം​ഷാബാ​ദ് രൂ​പ​ത ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ല്‍ മാ​തൃ​സ​ഹോ​ദ​ര പു​ത്ര​നാ​ണ്. സം​സ്‌​കാ​രം 28ന് ​ഉ​ച്ചക​ഴി​ഞ്ഞ് മൂ​ന്നി​ന് അ​റ​ക്കു​ളം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍.

Tags : Kattakkalachchan. nattuvishesham local news

Recent News

Up