x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ​യ്ക്ക് മു​ള്ള​ന്‍​പ​ന്നി വ​ക എ​ട്ടി​ന്‍റെ പ​ണി


Published: December 8, 2025 01:14 AM IST | Updated: December 8, 2025 01:14 AM IST

തെ​രു​വു​നാ​യ​യു​ടെ മൂ​ക്കി​ല്‍ ത​റ​ച്ച മു​ള്ള​ന്‍​പ​ന്നി​യു​ടെ മു​ള്ള് നീ​ക്കം ചെ​യ്യു​ന്നു.

ചെ​റു​വ​ത്തൂ​ര്‍: തെ​രു​വു​നാ​യ​യു​ടെ മൂ​ക്കി​ല്‍ മു​ള്ള​ന്‍​പ​ന്നി​യു​ടെ മു​ള്ള് ത​റ​ച്ചു​ക​യ​റി. ര​ക്ഷ​ക​രാ​യി ഓ​ട്ടോ​ഡ്രൈ​വ​ര്‍​മാ​ര്‍. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ ചെ​റു​വ​ത്തൂ​ര്‍ ടൗ​ണി​ലാ​യി​രു​ന്നു സം​ഭ​വം. മൂ​ക്കി​ല്‍ ത​റ​ച്ചു​ക​യ​റി​യ മു​ള്ളു​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​ലും പ​റ്റാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​ഹാ​യ​ത്തി​നാ​യി ഓ​ട്ടോ​ഡ്രൈ​വ​ര്‍​മാ​രു​മാ​യി അ​ടു​പ്പം കൂ​ടി. കൈ​കൊ​ണ്ട് മു​ള്ള് വ​ലി​ച്ചൂ​രാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

പി​ന്നീ​ട് ക​ട്ടിം​ഗ് പ്ലെ​യ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മു​ള്ള് വ​ലി​ച്ചൂ​രി​യ​ത്. മൂ​ക്കി​ന് വ​ലി​യ പ​രി​ക്കി​ല്ലാ​ത്ത​തി​നാ​ല്‍ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യി​ല്ല. ഓ​ട്ടോ​ഡ്രൈ​വ​ര്‍​മാ​രാ​യ പ്രേ​മ​രാ​ജ​ന്‍, അ​സീ​സ്, മു​ത്ത​ല​ബ്, ശ്രീ​കാ​ന്ത്, രാ​ഘ​വ​ന്‍ എ​ന്നി​വ​രാ​ണ് തെ​രു​വു​നാ​യ​ക്ക് ര​ക്ഷ​ക​രാ​യ​ത്. ചെ​റു​വ​ത്തൂ​ര്‍ പോ​ലൊ​രു ടൗ​ണ്‍ പ്ര​ദേ​ശ​ത്ത് എ​ങ്ങ​നെ മു​ള്ള​ന്‍​പ​ന്നി​യെ​ത്തി​യെ​ന്ന​താ​ണ് ഏ​വ​രെ​യും അ​മ്പ​ര​പ്പി​ച്ച​ത്.

Tags : street dog nattuvisesham local news

Recent News

Up