x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാസർഗോഡിന് ഒന്നുമില്ല പുതിയത്


Published: January 30, 2026 06:09 AM IST | Updated: January 30, 2026 06:09 AM IST

സ്വന്തം ലേഖകൻ

കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന ബ​ജ​റ്റി​ലെ നൂ​ത​ന​പ​ദ്ധ​തി​ക​ളി​ലൊ​ന്നും ഇ​ടം നേ​ടാ​തെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല. ജി​ല്ല​യു​ടെ ചി​ര​കാ​ല സ്വ​പ്‌​ന​മാ​യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് നാ​മ​മാ​ത്ര​മാ​യ തു​ക​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പു​തി​യ നാ​ലു മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍​ക്കും കൂ​ടി നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത് വെ​റും 57.09 കോ​ടി രൂ​പ മാ​ത്ര​മാ​ണ്. ക​ഴി​ഞ്ഞ​ത​വ​ണ ഗ​വ. എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് സ്ഥാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ൽ ഇ​ത്ത​വ​ണ ഗ​വ. ന​ഴ്‌​സിം​ഗ് കോ​ള​ജാ​ണ് വാ​ഗ്ദാ​നം.

എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്കാ​യി അ​നു​വ​ദി​ച്ച 17 കോ​ടി രൂ​പ പ​തി​വാ​യി അ​വ​ര്‍​ക്ക് പെ​ന്‍​ഷ​ന്‍ ന​ല്‍​കാ​നാ​യി മാ​ത്രം അ​നു​വ​ദി​ക്കു​ന്ന തു​ക​യാ​ണ്. കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ന് 80 കോ​ടി മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പെ​രി​യ എ​യ​ര്‍​സ്ട്രി​പ്പി​ന് തു​ക അ​നു​വ​ദി​ക്കു​ന്ന പ​തി​വ് ഇ​ത്ത​വ​ണ​യും തെ​റ്റി​ച്ചി​ല്ല. 1.10 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും ഡി​പി​ആ​ര്‍ ത​യാ​റാ​ക്കു​ക​യോ പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നോ നാ​ളി​തു​വ​രെ​യാ​യി സാ​ധി​ച്ചി​ട്ടി​ല്ല. ക​യ്യൂ​ര്‍ ചൂ​ട്ടേ​ന്‍​പാ​റ ടൂ​റി​സം പ​ദ്ധ​തി, പ​ട​ന്ന തെ​ക്കേ​ക്കാ​ട് റി​വ​ര്‍​സൈ​ഡ് പാ​ര്‍​ക്ക്, ച​ന്തേ​ര റെ​യി​ല്‍ ഓ​വ​ര്‍ ബ്രി​ഡ്ജ്, അ​ഴി​ത്ത​ല ടൂ​റി​സം ര​ണ്ടാം​ഘ​ട്ടം എ​ന്നി​വ ബ​ജ​റ്റി​ല്‍ ഇ​ടം​നേ​ടി.

മ​ല​യോ​ര​ത്തി​ന് റോ​ഡു​ക​ള്‍ മാ​ത്രം

റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നു​ള്ള തു​ക മാ​ത്ര​മാ​ണ് മ​ല​യോ​ര​ത്തി​ന് ബ​ജ​റ്റി​ല്‍ ല​ഭി​ച്ച​ത്. മ​ല​യോ​ര​ത്ത് പേ​രി​നു പോ​ലും പു​തി​യൊ​രു പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ചീ​മേ​നി-​കു​ന്നും​കൈ റോ​ഡി​ലെ കാ​ന​ത്തും​പൊ​യി​ല്‍ പാ​ലം നി​ര്‍​മാ​ണ​ത്തി​ന് അ​ഞ്ചു​കോ​ടി, പാ​ണ​ത്തൂ​ര്‍- ക​ല്ല​പ്പ​ള്ളി റോ​ഡ്, കാ​ലി​ക്ക​ട​വ്-​കു​റു​ഞ്ചേ​രി-​പ​ര​പ്പ​ച്ചാ​ല്‍ റോ​ഡ് എ​ന്നി​വ​യ്ക്ക് ര​ണ്ടു​കോ​ടി വീ​ത​വും പാ​ണ​ത്തൂ​ര്‍- കു​ണ്ടു​പ്പ​ള്ളി-​റാ​ണി​പു​രം റോ​ഡ്, പെ​രി​യ​ങ്ങാ​നം-​കു​റു​ഞ്ചേ​രി-​കാ​ലി​ക്ക​ട​വ് റോ​ഡ്, അ​ട്ടേ​ങ്ങാ​നം-​നാ​യി​ക്ക​യം റോ​ഡ് എ​ന്നി​വ​യ്ക്ക് ഒ​രു കോ​ടി വീ​ത​വും അ​നു​വ​ദി​ച്ചു.

കാ​ക്ക​ട​വ്-​ബെ​ഡൂ​ര്‍- ക​മ്പ​ല്ലൂ​ര്‍ റോ​ഡ്, വ​ര​ക്കാ​ട്- ഏ​ച്ചി​പ്പൊ​യി​ല്‍ -മ​ണ്ഡ​പം റോ​ഡ്, മാ​ങ്ങോ​ട്-​ന​ര​മ്പ​ച്ചേ​രി- ക​ണ്ണ​ന്‍​കു​ന്ന് റോ​ഡ് എ​ന്നി​വ​യും ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. അ​യ്യ​ങ്കാ​വ്-​പാ​ല​ച്ചു​രം​ത​ട്ട്-​അ​രി​ങ്ക​ല്ല്-​വീ​ട്ടി​യാ​ടി-​പ​ര​പ്പ റോ​ഡ്, പാ​ത്തി​ക്ക​ര-​ആ​ന​മ​ഞ്ഞ​ള്‍ റോ​ഡ്, കു​ണ്ടു​ക​ണ്ടം-​മ​ഠ​പ്പു​ര റോ​ഡ്, കോ​യ​ത്ത​ടു​ക്കം-​പു​ലി​ക്ക​ട​വ്-​മാ​ന​ടു​ക്കം റോ​ഡ്, ബ​ളാ​ല്‍- മ​രു​തും​കു​ളം-​ചു​ള്ളി​യോ​ടി റോ​ഡ്, കോ​ളി​ച്ചാ​ല്‍-​പ്രാ​ന്ത​ര്‍​കാ​വ്-​പാ​റ​ക്ക​ട​വ് റോ​ഡ്, ബ​ളാ​ല്‍- രാ​ജ​പു​രം റോ​ഡ് എ​ന്നി​വ​യു​ടെ അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്ത​ലി​നു ടോ​ക്ക​ണ്‍ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ക​രി​ച്ചേ​രി പു​ഴ​യി​ല്‍ ചെ​ക്ക് ഡാം ​കം ബ്രി​ഡ്ജി​ന് 13 കോ​ടി

ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ അ​മ്പി​ലാ​ടി-​മാ​ട്ട റോ​ഡി​ല്‍ ക​രി​ച്ചേ​രി പു​ഴ​യി​ല്‍ ചെ​ക്ക് ഡാം ​കം ബ്രി​ഡ്ജ് നി​ര്‍​മി​ക്കു​ന്ന​തി​ന് 13 കോ​ടി വ​ക​യി​രു​ത്തി. അ​മ്പി​ലാ​ടി​യി​ല്‍ നി​ല​വി​ലു​ള്ള തൂ​ക്കു​പാ​ലം കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.
ചെ​ക്ക് ഡാം ​കം ബ്രി​ഡ്ജ് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ അ​മ്പി​ലാ​ടി, വാ​വ​ടു​ക്കം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും ക​ല്യോ​ട്ട് സ്‌​കൂ​ളി​ലേ​ക്കും കാ​ഞ്ഞ​ങ്ങാ​ട് പ​ട്ട​ണ​ത്തി​ലേ​ക്കും എ​ളു​പ്പ​ത്തി​ല്‍ ഗ​താ​ഗ​തം സാ​ധ്യ​മാ​കും. ചെ​ക്ക് ഡാം ​പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​ര്‍​ഷി​ക കാ​ര്‍​ഷി​കേ​ത​ര ജ​ല​സേ​ച​ന​ത്തി​നും ഗു​ണ​ക​ര​മാ​കു​മെ​ന്നും സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ പ​റ​ഞ്ഞു.

പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍

കാ​ഞ്ഞ​ങ്ങാ​ട് ഫു​ട്‌​ഓ​വ​ര്‍ ബ്രി​ഡ്ജ് നി​ര്‍​മാ​ണ​ത്തി​നു ര​ണ്ടു​കോ​ടി
കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണ്‍​ഹാ​ള്‍ നി​ര്‍​മാ​ണ​ത്തി​നാ​യി ര​ണ്ടു​കോ​ടി
കാ​ഞ്ഞ​ങ്ങാ​ട് ദേ​ശീ​യ പൈ​തൃ​ക ഇ​ട​നാ​ഴി, സാം​സ്‌​കാ​രി​ക സ​മു​ച്ച​യം നി​ര്‍​മാ​ണ​ത്തി​നാ​യി ഒ​രു കോ​ടി
സം​യോ​ജി​ത പു​ന​ര​ധി​വാ​സ​ഗ്രാ​മ​ങ്ങ​ള്‍ പ​ദ്ധ​തി​ക്ക് 10 കോ​ടി
വ്യ​വ​സാ​യ​പാ​ര്‍​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന് 2.50 കോ​ടി
ചെ​റു​കി​ട​തു​റ​മു​ഖ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ത്തി​ന് അ​ഞ്ചു​കോ​ടി
പി​എ​സ്‌​സി ജി​ല്ലാ ഓ​ഫീ​സ് കെ​ട്ടി​ട​നി​ര്‍​മാ​ണ​ത്തി​ന് 5.24 കോ​ടി
നീ​ലേ​ശ്വ​രം ഇ​എം​എ​സ് ടൗ​ണ്‍​ഹാ​ള്‍ നി​ര്‍​മാ​ണ​ത്തി​ന് അ​ഞ്ചു​കോ​ടി
കോ​ട്ട​പ്പു​റം ഹൗ​സ് ബോ​ട്ട് ടെ​ര്‍​മി​ന​ല്‍ മു​ത​ല്‍ ക​വ്വാ​യി കാ​യ​ലി​ലൂ​ടെ ത​യ്യ​ല്‍ സൗ​ത്ത് വ​രെ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ക​റ്റ​മ​റൈ​ന്‍ ബോ​ട്ട് വാ​ങ്ങു​ന്ന​തി​ന് ഒ​രു കോ​ടി
നീ​ലേ​ശ്വ​രം ബ്ലോ​ക്ക് ഓ​ഫീ​സ്-​പാ​ലാ​യി റെ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജ്-​കൂ​ക്കോ​ട്ട്-​ക​യ്യൂ​ര്‍ റോ​ഡ് എ​ന്നി​വ​യ്ക്ക് ര​ണ്ടു കോ​ടി
പ​ര​പ്പ-​ദേ​ലം​പാ​ടി-​ഊ​ജം​പാ​ടി റോ​ഡി​ന് 28 കോ​ടി
ക​ക്കാ​ട്ട് സ്‌​കൂ​ള്‍ സ്റ്റേ​ഡി​യം നി​ര്‍​മാ​ണ​ത്തി​ന് ഒ​രു കോ​ടി
മ​ഞ്ചേ​ശ്വ​രം മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്ത് ചെ​റി​യ ജെ​ട്ടി നി​ര്‍​മാ​ണ​ത്തി​ന് ഒ​രു കോ​ടി
കു​മ്പ​ള ആ​രി​ക്കാ​ടി ക​ട​വ​ത്ത് ഫി​ഷ്‌​ലാ​ന്‍​ഡിം​ഗ് സെ​ന്‍റ​റി​ന് ഒ​രു കോ​ടി

Tags : Kasaragod nattuvishesham local news

Recent News

Up