x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈക്കിളിൽ മല താണ്ടാൻ അവർ 20ന് പൊഴുതനയിൽ


Published: January 16, 2026 03:25 PM IST | Updated: January 16, 2026 03:25 PM IST

കല്‍പ്പറ്റ: 22-ാമത് സംസ്ഥാന മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് വയനാട്ടിലെ പൊഴുതനയില്‍ 20ന് നടത്തുമെന്നു സംഘാടക സമിതി ചെയര്‍മാന്‍ നാസര്‍ കാതിരി, കണ്‍വീനര്‍ സലിം കടവന്‍, സെക്രട്ടറി സുബൈര്‍ ഇളംകുളം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഹാരിസണ്‍സ് മലയാളം കമ്പനിയുടെ അച്ചൂര്‍ എസ്റ്റേറ്റിലെ നാല് കിലോമീറ്റര്‍ ട്രാക്കില്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് മത്സരം. പ്രായം തിരിച്ചുള്ള ഒമ്പത് വിഭാഗങ്ങളിലായി 250 ഓളം താരങ്ങള്‍ പങ്കെടുക്കും. വയനാട്ടില്‍നിന്നു മാത്രം 36 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിനാണ് സമാപനച്ചടങ്ങ്. ചാമ്പ്യന്‍ഷിപ്പ് വിളംബര ജാഥ 18ന് വൈകുന്നേരം പൊഴുതനയില്‍ നടത്തും.
ഫെബ്രുവരി 14 മുതല്‍ 18 വരെ അരുണാചല്‍ പ്രദേശിലെ റോയിംഗില്‍ നടക്കുന്ന ദേശീയ മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍നിന്നു തെരഞ്ഞെടുക്കും. 2022 മുതല്‍ വയനാടാണ് സംസ്ഥാന മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍മാര്‍. 2022ല്‍ ജില്ലയിലെ പെരുന്തട്ടയാണ് ചാമ്പ്യന്‍ഷിപ്പിനു വേദിയായത്. സൈക്ലിംഗില്‍ റോഡ്, ട്രാക്ക്, മൗണ്ടന്‍ വിഭാഗങ്ങളില്‍ വര്‍ഷങ്ങളായി ജില്ലയില്‍നിന്നുള്ള താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഈയിടെ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വയനാടിനായിരുന്നു കിരീടം.

Tags : bicycle. cycling mountain cycling wayanad

Recent News

Up