x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ : സാ​ബി​റ ജ​ലീ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍, കെ. ​ദീ​പ​ക് വൈ​സ് ചെ​യ​ര്‍​മാ​ന്‍


Published: December 26, 2025 10:39 PM IST | Updated: December 26, 2025 10:39 PM IST

സാ​ബി​റ ജ​ലീ​ൽ (​ചെ​യ​ർ​പേ​ഴ്സ​ൺ), കെ. ​ദീ​പ​ക് (വൈ​സ് ചെ​യ​ർ​മാ​ൻ)

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യി മു​സ്‌​ലിം ലീ​ഗി​ലെ സാ​ബി​റ ജ​ലീ​ലും വൈ​സ് ചെ​യ​ര്‍​മാ​നാ​യി കോ​ണ്‍​ഗ്ര​സി​ലെ കെ. ​ദീ​പ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 38 അം​ഗ കൗ​ണ്‍​സി​ലി​ല്‍ 22 വോ​ട്ടു​ക​ള്‍ നേ​ടി​യാ​ണ് ഇ​രു​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കോ​ണ്‍​ഗ്ര​സ് വി​മ​ത​രാ​യി വി​ജ​യി​ച്ച ര​ണ്ടു സ്വ​ത​ന്ത്ര​ര്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് വോ​ട്ട് ചെ​യ്ത​പ്പോ​ള്‍ മ​റ്റൊ​രു സ്വ​ത്ര​ന്ത അം​ഗം ആ​ര്‍. ഹ​രി വോ​ട്ടെ​ടു​പ്പി​ല്‍ നി​ന്നു വി​ട്ടു​നി​ന്നു.

വ​ര​ണാ​ധി​കാ​രി​യാ​യ സ​ബ് ക​ള​ക്ട​ര്‍ അ​നൂ​പ് ഗാ​ര്‍​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്. യു​ഡി​എ​ഫി​ല്‍​നി​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി സാ​ബി​റ ജ​ലീ​ലി​ന്‍റെ പേ​ര് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി നേ​താ​വ് കെ. ​ദീ​പ​ക്ക് നി​ര്‍​ദേ​ശി​ച്ചു. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി അ​ഡ്വ. ശ്രീ​ജാ രാ​ജേ​ഷി​ന്‍റെ പേ​ര് രേ​ണു​കാ രാ​ജ​ശേ​ഖ​ര​നും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി ക​വി​ത അ​ജി​യു​ടെ പേ​ര് കെ.​കെ. ഷിം​നാ​സും നി​ര്‍​ദേ​ശി​ച്ചു.

തു​ട​ര്‍​ന്ന് ര​ണ്ടു റൗ​ണ്ടി​ലാ​യി ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ല്‍ ആ​ദ്യ​റൗ​ണ്ടി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സാ​ബി​റ ജ​ലീ​ലി​ന് 22 വോ​ട്ടും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ശ്രീ​ജാ രാ​ജേ​ഷി​ന് ഒ​ന്‍​പ​ത് വോ​ട്ടും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ക​വി​ത അ​ജി​ക്ക് ആ​റ് വോ​ട്ടും ല​ഭി​ച്ചു. തു​ട​ര്‍​ന്ന് ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ സാ​ബി​റ ജ​ലീ​ലും ശ്രീ​ജാ രാ​ജേ​ഷും ത​മ്മി​ല്‍ ന​ട​ന്ന ര​ണ്ടാം റൗ​ണ്ടി​ല്‍ സാ​ബി​റ ജ​ലീ​ലി​ന് 22 വോ​ട്ട് ല​ഭി​ച്ച​തോ​ടെ ചെ​യ​ര്‍​പേ​ഴ്ണാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

ശ്രീ​ജാ രാ​ജേ​ഷി​ന് ഒ​ന്പ​ത് വോ​ട്ടു​ത​ന്നെ ല​ഭി​ച്ചു. കോ​ണ്‍​ഗ്ര​സ് വി​മ​ത​രാ​യി മ​ത്സ​രി​ച്ചു വി​ജ​യി​ച്ച ആ​തി​ര ജോ​ഷി, ബ​ഷീ​ര്‍ പെ​രു​നി​ല​ത്തി​ല്‍ എ​ന്നി​വ​ര്‍ യു​ഡി​എ​ഫി​നെ അ​നു​കൂ​ലി​ച്ചു.

ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ന്ന വൈ​സ് ചെ​യ​ര്‍​മാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി കെ. ​ദീ​പ​ക്കി​ന്‍റെ പേ​ര് മു​സ്‌​ലിം ലീ​ഗി​ലെ എ.​എം. ഹാ​രി​ദ് നി​ര്‍​ദേ​ശി​ച്ചു. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി ആ​ര്‍. അ​ജി​യു​ടെ പേ​ര് സി. ​ജി​തേ​ഷും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി കെ.​കെ. ഷിം​നാ​സി​ന്‍റെ പേ​ര് ബി​ജി സു​രേ​ഷും നി​ര്‍​ദേ​ശി​ച്ചു. തു​ട​ര്‍​ന്ന് ര​ണ്ടു റൗ​ണ്ടി​ലാ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. ആ​ദ്യ​റൗ​ണ്ടി​ല്‍ കെ. ​ദീ​പ​ക്കി​ന് 22-ഉം ​ആ​ര്‍. അ​ജി​ക്ക് ഒ​ന്പ​തും കെ.​കെ. ഷിം​നാ​സി​ന് ആ​റ് വോ​ട്ടും ല​ഭി​ച്ചു.

Tags : Sabira Jalil Chairperson nattuvisesham local news

Recent News

Up