മട്ടന്നൂർ മരുതായിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ചുണ്ടായ അപകടം.
മട്ടന്നൂർ: മരുതായി കള്ളുഷാപ്പിന് സമീപം റോഡിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ച് കുട്ടികളടക്കം മൂന്നു പേർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ അഞ്ചോടെയായിരുന്നു അപകടം. മരുതായിൽനിന്ന് ആലപ്പുഴയിലേക്കു പോയ സംഘം സഞ്ചരിച്ച കാർ റോഡിൽ നിർത്തിയിട്ട ചെങ്കൽ ലോറിക്ക് പിന്നിലാണ് ഇടിക്കുകയായിരുന്നു. കാർ യാത്രക്കാരായ ആൻഡ്രിൻ മരിയ (10), ആൽഡ്രിൻ ജോ (8), മേരി ഷേർളി (39) എന്നിവർക്കാണ് പരിക്കേറ്റത്. ഡ്രൈവർ പരിക്കേൽകാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മട്ടന്നൂർ എസ്ഐ പി.കെ. അക്ബറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്ന് നീക്കി.
Tags : Three people nattuvisesham local news