പെർള: എൻമകജെ, ബെള്ളൂർ പഞ്ചായത്തുകളോടു ചേർന്നു കിടക്കുന്ന കർണാടകയിലെ പാണാജെയിൽ വീണ്ടും പുലിയിറങ്ങി. തൂമ്പനടുക്ക എന്ന സ്ഥലത്ത് പുല്ലരിയാൻ പോയ സ്ത്രീയാണ് പുലിയെ കണ്ടത്.
ഇവർ നിലവിളിച്ച് ഓടിയതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ പുലിയുടെ വ്യക്തമായ കാൽപാടുകൾ മണ്ണിൽ പതിഞ്ഞതായി കണ്ടെത്തി. കർണാടക വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു വർഷം മുമ്പ് ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂരിൽ കേരള വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ പുലിയെ കർണാടക അതിർത്തിയോടടുത്ത ജാബ്രി വനമേഖലയിൽ വിട്ടയച്ചിരുന്നു. ഈ പുലിയാണ് പാണാജെയിലെ ജനവാസമേഖലയിലിറങ്ങുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
Tags : nattu vishesham paanajeyil tiger strikes