x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ധി​യെ​ഴു​ത്ത് ഇ​ന്ന്


Published: December 11, 2025 01:39 AM IST | Updated: December 11, 2025 01:39 AM IST

ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ ​വി​ജ​യ​ൻ, പൊ​തു​നി​രീ​ക്ഷ​ക ആ​ർ. കീ​ർ​ത്തി എ​ന്നി​വ​ർ പ​യ്യ​ന്നൂ​ർ കോ​ള​ജി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ൾ.

ക​ണ്ണൂ​ർ: ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ന് ജി​ല്ല​യി​ലെ ബൂ​ത്തു​ക​ൾ സ​ജ്ജ​മാ​യി. 20 വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ ഏ​റ്റു​വാ​ങ്ങി​യ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ​ത്തി ബൂ​ത്തു​ക​ൾ സ​ജ്ജീ​ക​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു മു​ത​ലാ​ണ് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ആ​രം​ഭി​ച്ച​ത്.

വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ. കെ. ​വി​ജ​യ​ൻ, തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു നി​രീ​ക്ഷ​ക ആ​ർ.​കീ​ർ​ത്തി, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ​ഹ്‌​തെ​ദ മു​ഫ​സ്സി​ർ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ച് ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ൾ ഏ​റ്റു​വാ​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​രെ റൂ​ട്ട് ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ അ​താ​ത് ബൂ​ത്തു​ക​ളി​ൽ എ​ത്തി​ച്ച​ത്.വോ​ട്ട​ർ​മാ​ർ ഇ​ന്ന് വി​ധി​യെ​ഴു​തും.

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലേ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​യും സ​മീ​പ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി ലേ​യും തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ബൂ​ത്ത് ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഇ​ന്ന് വി​ധി​യെഴു​ത്ത് ന​ട​ക്കും. ഇ​ന്ന​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ക​ൾ വി​ത​ര​ണം ചെ​യ്ത​ത് പ​യ്യ​ന്നൂ​ർ കോ​ള​ജി​ലാ​യി​രു​ന്നു. കു​ഞ്ഞി​മം​ഗ​ലം, രാ​മ​ന്ത​ളി, ക​രി​വെ​ള്ളൂ​ർ - പെ​ര​ളം, കാ​ങ്കോ​ൽ - ആ​ല​പ്പ​ട​മ്പ്, പെ​രി​ങ്ങോം- വ​യ​ക്ക​ര, എ​ര​മം- കു​റ്റൂ​ർ, ചെ​റു​പു​ഴ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​മു​ള്ള വോ​ട്ടിം​ഗ് സാ​മ​ഗ്രി​ക​ക​ളാ​ണ് പ​യ്യ​ന്നൂ​ർ കോ​ള​ജി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്ത​ത്. പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ടിം​ഗ് സാ​മ​ഗ്രി​ക​ൾ പ​യ്യ​ന്നൂ​ർ ബോ​യ്സ് ഹൈ​സ്കൂ​ളി​ലാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ ​വി​ജ​യ​ൻ, പൊ​തു​നി​രീ​ക്ഷ​ക ആ​ർ. കീ​ർ​ത്തി എ​ന്നി​വ​ർ പ​യ്യ​ന്നൂ​ർ കോ​ള​ജി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

പ​യ്യ​ന്നൂ​ർ ബോ​യ്സ് സ്കൂ​ളി​ലെ​യും പ​യ്യ​ന്നൂ​ർ കോ​ള​ജി​ലെ​യും പോ​ളിം​ഗ് സാ​മ​ഗ്രി വി​ത​ര​ണ കേ​ന്ദ്ര​ത്തി ൽ ​നി​ന്നും കൈ​പ്പ​റ്റി​യ സാ​മ​ഗ്രി​ക​ൾ രാ​ത്രി എ​ട്ടോ​ടെ അ​താ​ത് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ സ​ജ്ജീ​ക​രി​ച്ചു.

വെ​ബ് കാ​മ​റ​ക​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​വ​ർ കാ​മ​റ ഘ​ടി​പ്പി​ച്ച് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി. സ്ഥാ​നാ​ർ ഥി​ക​ളു​ടെ ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ർ ആ​വ​ശ്യ​മാ​യ ഫോ​റ​ങ്ങ​ൾ പൂ​രി​പ്പി​ച്ച് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​രെ ഏ​ൽ​പ്പി​ച്ച​തോ​ടെ​യാ​ണ് ബൂ​ത്തു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ജ്ജ​മാ​യ​ത്. പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ 46 വാ​ർ​ഡു​ക​ളി​ലാ​യി 126 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ൻ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ര​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്ക് ഒ​രു ഡി​വൈ​എ​സ്പി​ക്കും ര​ണ്ട് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കു​മാ​ണ് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചു​മ​ത​ല.

Tags : Today is the day nattuvisesham local newes

Recent News

Up