x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ള്‍​ക്ക് കു​രു​ക്കു​മാ​യി ഗ​താ​ഗ​ത വ​കു​പ്പ്


Published: November 2, 2025 11:07 PM IST | Updated: November 2, 2025 11:07 PM IST

കോ​​ട്ട​​യം: സ്വ​​കാ​​ര്യ ബ​​സ് സ​​ര്‍​വീ​​സു​​ക​​ള്‍​ക്ക് കു​​രു​​ക്കി​​ട്ട് ഗ​​താ​​ഗ​​ത വ​​കു​​പ്പ്. പു​​തു​​താ​​യി അ​​നു​​വ​​ദി​​ക്കു​​ന്ന റൂ​​ട്ടു​​ക​​ളി​​ല്‍ പു​​തി​​യ ബ​​സ് മാ​​ത്ര​​മേ സ​​ര്‍​വീ​​സ് തു​​ട​​ങ്ങാ​​വൂ എ​​ന്നാ​​ണ് സം​​സ്ഥാ​​ന ട്രാ​​ന്‍​സ്‌​​പോ​​ര്‍​ട്ട് അ​​ഥോ​​റി​​റ്റി​​യു​​ടെ നി​​ര്‍​ദേ​​ശം. ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ല്‍ പ​​ഴ​​യ ബ​​സു​​ക​​ളു​​മാ​​യി സ​​ര്‍​വീ​​സ് ന​​ട​​ത്താ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​രെ പി​​ന്തി​​രി​​പ്പി​​ക്കു​​ന്ന​​താ​​ണ് ഈ ​​ന​​ട​​പ​​ടി.

48 സീ​​റ്റു​​ക​​ളു​​ടെ വ​​ലി​​യ ബ​​സി​​ന് 45 ല​​ക്ഷം രൂ​​പ​​യും ഉ​​യ​​രം കു​​റ​​ഞ്ഞ 42 സീ​​റ്റ് ബ​​സി​​നു 35 ല​​ക്ഷം രൂ​​പ​​യും പു​​തു​​താ​​യി പ​​ണി​​തി​​റ​​ക്കാ​​ന്‍ ചെ​​ല​​വു​​വ​​രും. നി​​ല​​വി​​ലെ ക​​ള​​ക്‌​​ഷ​​ന്‍ ക​​ണ​​ക്കാ​​ക്കി​​യാ​​ല്‍ ഇ​​ത്ര​​യും തു​​ക മു​​ട​​ക്കി പെ​​ര്‍​മി​​റ്റും ബ​​സും വാ​​ങ്ങി​​യാ​​ല്‍ സ​​ര്‍​വീ​​സ് നേ​​ട്ട​​മാ​​കി​​ല്ല. നി​​ല​​വി​​ല്‍ ഓ​​ടി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന ബ​​സു​​ക​​ളി​​ല്‍ ജീ​​വ​​ന​​ക്കാ​​രു​​ടെ ശ​​മ്പ​​ളം, ക്ഷേ​​മ​​നി​​ധി, ഡീ​​സ​​ല്‍ ചെ​​ല​​വ്, അ​​റ്റ​​കു​​റ്റ​​പ്പ​​ണി എ​​ന്നി​​വ​​യി​​ലെ ഭാ​​രി​​ച്ച ചെ​​ല​​വു താ​​ങ്ങാ​​നാ​​വാ​​ത്ത​​തി​​നാ​​ല്‍ പു​​തി​​യ ബ​​സു​​ക​​ള്‍ വാ​​ങ്ങാ​​ന്‍ ഏ​​റെ ഉ​​ട​​മ​​ക​​ളും താ​​ത്പ​​ര്യ​​പ്പെ​​ടു​​ന്നി​​ല്ല.

പു​​തി​​യ റൂ​​ട്ടി​​ല്‍ ബ​​സ് ഓ​​ടി​​ച്ചു തു​​ട​​ങ്ങി​​യാ​​ല്‍ മാ​​ത്ര​​മേ സാ​​മ്പ​​ത്തി​​ക​​മാ​​യി നേ​​ട്ട​​മു​​ണ്ടോ എ​​ന്ന​​റി​​യാ​​ൻ ക​​ഴി​​യു​​ക​​യു​​ള്ളൂ. തു​​ട​​ക്ക​​ത്തി​​ല്‍ പ​​ഴ​​യ ബ​​സ് ഓ​​ടി​​ച്ചു​​നോ​​ക്കി​​യ​​ശേ​​ഷ​​മാ​​ണ് ഉ​​ട​​മ​​ക​​ള്‍ പു​​തി​​യ ബ​​സി​​റ​​ക്കു​​ക. 20 വ​​ര്‍​ഷ​​ത്തി​​ലേ​​റെ കാ​​ല​​പ്പ​​ഴ​​ക്ക​​മു​​ള്ള 1100 ബ​​സു​​ക​​ള്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി ഇ​​പ്പോ​​ഴും ഓ​​ടി​​ക്കു​​ന്നു​​ണ്ട്. ബ​​സു​​ക​​ളു​​ടെ ഫി​​റ്റ്‌​​ന​​സ് പ​​രി​​ഗ​​ണി​​ക്കാ​​തെ ഇ​​വ വീ​​ണ്ടും സ​​ര്‍​വീ​​സ് തു​​ട​​രാ​​നാ​​ണ് വ​​കു​​പ്പ് മ​​ന്ത്രി​​യു​​ടെ നി​​ര്‍​ദേ​​ശം. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് സ്വ​​കാ​​ര്യ​​മേ​​ഖ​​ല​​യി​​ല്‍ പ​​ഴ​​യ ബ​​സ് വേ​​ണ്ടെ​​ന്ന നി​​ല​​പാ​​ട്.

കച്ചവട ലോ​​ബി​​യെ നി​​യ​​ന്ത്രി​​ക്കാനെന്നു
ഗതാഗത വകുപ്പ്

കോ​​ട്ട​​യം: ഗ്രാ​​മീ​​ണ റൂ​​ട്ടു​​ക​​ളി​​ല്‍ പെ​​ര്‍​മി​​റ്റ് വാ​​ങ്ങി പ​​ഴ​​യ ബ​​സു​​ക​​ള്‍ ഓ​​ടി​​ച്ചു തു​​ട​​ങ്ങി​​യ​​ശേ​​ഷം റൂ​​ട്ടും ബ​​സും ലാ​​ഭ​​ത്തി​​ന് മ​​റി​​ച്ചു​​വി​​ല്‍​ക്കു​​ന്ന ലോ​​ബി​​യെ നി​​യ​​ന്ത്രി​​ക്കാ​​നാ​​ണ് പു​​തി​​യ ന​​ട​​പ​​ടി​​യെ​​ന്ന് ഗ​​താ​​ഗ​​ത വ​​കു​​പ്പ് പ​​റ​​യു​​ന്നു. രാ​​ജ​​സ്ഥാ​​നി​​ല്‍ ഏ​​ഴു വ​​ര്‍​ഷ​​മാ​​ണ് ഒ​​രു ബ​​സി​​ന് ഓ​​ടാ​​ന്‍ അ​​നു​​മ​​തി​​യു​​ള്ള​​ത്.

ഈ ​​കാ​​ലാ​​വ​​ധി​​ക്കു​​ശേ​​ഷം ഏ​​ഴോ എ​​ട്ടോ ല​​ക്ഷം രൂ​​പ​​യ്ക്ക് രാ​​ജ​​സ്ഥാ​​നി​​ല്‍​നി​​ന്നും ബ​​സ് വാ​​ങ്ങി കേ​​ര​​ള​​ത്തി​​ലെ​​ത്തി​​ച്ച് നാ​​ലോ അ​​ഞ്ചോ ല​​ക്ഷം രൂ​​പ മു​​ട​​ക്കി രൂ​​പ​​മാ​​റ്റം വ​​രു​​ത്തും. പു​​തി​​യ റൂ​​ട്ട് ത​​ര​​പ്പെ​​ടു​​ത്തി ഈ ​​ബ​​സു​​ക​​ള്‍ ഓ​​ടി​​ച്ച​​ശേ​​ഷം 20 ല​​ക്ഷം രൂ​​പ​​യ്ക്ക് ബ​​സും റൂ​​ട്ടും വി​​ല്‍​ക്കു​​ന്ന ലോ​​ബി സ​​ജീ​​വ​​മാ​​ണ്. കേ​​ര​​ള​​ത്തി​​ല്‍ മു​​ന്നൂ​​റോ​​ളം സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍ രാ​​ജ​​സ്ഥാ​​നി​​ല്‍ നി​​ന്ന് കൊ​​ണ്ടു​​വ​​ന്നി​​ട്ടു​​ണ്ട്. പു​​തി​​യ പെ​​ര്‍​മി​​റ്റി​​ല്‍ ഓ​​ടി​​ച്ച​​ശേ​​ഷം പ​​ല​​തും ലാ​​ഭ​​ത്തി​​ല്‍ വി​​റ്റു.

രാ​​ജ​​സ്ഥാ​​നു പു​​റ​​മെ ഹ​​രി​​യാ​​ന, പ​​ഞ്ചാ​​ബ്, ഉ​​ത്ത​​ര്‍​പ്ര​​ദേ​​ശ് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ നി​​ന്നും പ​​ഴ​​യ ബ​​സു​​ക​​ള്‍ കേ​​ര​​ള​​ത്തി​​ല്‍ കൊ​​ണ്ടു​​വ​​രു​​ന്നു​​ണ്ട്.

Tags : private bus nattuvisesham local news

Recent News

Up