കെഎസ്ആർടിസി കൽപ്പറ്റ ഡിപ്പോയിൽനിന്നുള്ള പുതിയ സർവീസുകൾ ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കൽപ്പറ്റ: കെഎസ്ആർടിസി ഡിപ്പോയിൽനിന്നു പുതിയ രണ്ട് സർവീസ് തുടങ്ങി. കൽപ്പറ്റയിൽനിന്നു ഉച്ചയ്ക്ക് 1.40ന് മേപ്പാടി അരപ്പറ്റ ഡിഎം വിംസ് ആശുപത്രിയിലേക്കും അവിടെനിന്നു മൂന്നിനു പുറപ്പെട്ട് കൽപ്പറ്റ, മെഡിക്കൽ കോളജ് വഴി കോഴിക്കോട് എത്തി രാത്രി 9.45ന് ഡിഎം വിംസ് ആശുപത്രിയിൽ തിരിച്ചെത്തുന്ന വിധത്തിലാണ് ഒരു സർവീസ്.
കോഴിക്കോട്-മാനന്തവാടി റൂട്ടിലാണ് രണ്ടാമത്തേത്. പുലർച്ചെ 4.30ന് കോഴിക്കോടുനിന്ന് പുറപ്പെടുന്ന വിധത്തിലാണ് ഇത്. ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എടിഒ രാജേഷ്, ജനറൽ സിഐ മോഹനൻ, എഡ്വിൻ അലക്സ്, മുജീബ് റഹ്മാൻ, സി. അഷറഫ്, സാഹിർ അലി എന്നിവർ പങ്കെടുത്തു. പുതിയ രണ്ട് സർവീസും യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നതാണെന്ന് എംഎൽഎ പറഞ്ഞു.
Tags : KSRTC Local News Nattuvishesham Wayanad