x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ട് യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു


Published: November 17, 2025 12:29 AM IST | Updated: November 17, 2025 12:29 AM IST


കൊ​ട്ടി​യം: അ​ഷ്ട​മു​ടി വീ​ര​ഭ​ദ്ര സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള ബോ​ട്ട് ജെ​ട്ടി​യി​ല്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ ര​ണ്ട് യു​വാ​ക്ക​ള്‍ മു​ങ്ങി​മ​രി​ച്ചു. വാ​ള​ത്തു​ങ്ക​ല്‍ ചേ​ത​നാ ന​ഗ​ര്‍ ആ​ന​ന്ദ​ഭ​വ​നം തി​ട്ട​യി​ല്‍ തെ​ക്ക​തി​ല്‍ ബി​ജു - അ​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ആ​ദി​ത്യ​ന്‍ (20) ചേ​ത​നാ​ന​ഗ​ര്‍ സ​ര്‍​പ്പ​ക്കാ​വി​ന് സ​മീ​പം ബി​ജു - സി​ന്ധു ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ഭി​ജി​ത്ത് (17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.


ആ​റു​പേ​ർ രാ​വി​ലെ മു​ത​ല്‍ ജെ​ട്ടി​യി​ല്‍ കു​ളി​ക്കാ​നെ​ത്തി​യി​രു​ന്നു. ഇ​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ക​ര​യി​ല്‍ നി​ല്‍​ക്കു​ന്ന കു​ട്ടി​ക​ളു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. സ​മീ​പ​വാ​സി​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ സ​ഹീ​ര്‍, സ​ഹോ​ദ​ര​ന്‍ സാ​ജി​ദ്, അ​ജീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.


അ​ഗ്‌​നി​ര​ക്ഷാ​സേ​നാ സം​ഘ​വും കൊ​ല്ല​ത്തു​നി​ന്നു​ള്ള സ്‌​കൂ​ബാ സം​ഘ​വും എ​ത്തു​ന്ന​തി​ന് മു​മ്പ് ത​ന്നെ യു​വാ​ക്ക​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലാ​ണ്. സം​ഭ​വ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് മേ​ല്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് അ​റി​യി​ച്ചു.

പ്ല​സ്ടു ക​ഴി​ഞ്ഞ് മാ​ട​ന്‍​ന​ട​യി​ല്‍ ഹെ​ല്‍​മ​റ്റ് ക​ട​യി​ല്‍ ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു ആ​ദി​ത്യ​ന്‍. രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സു​ഹൃ​ത്തു​ക്ക​ളു​മാ​യി അ​ഷ്ട​മു​ടി വീ​ര​ഭ​ദ്ര സ്വാ​മി ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​യ​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യും ഇ​വ​ര്‍ ഒ​രു​മി​ച്ച് ക്ഷേ​ത്ര​ത്തി​ല്‍ പോ​യി​രു​ന്നു. ആ​ദി​ത്യ​ന്‍റെ അ​യ​ല്‍​വാ​സി​യും സു​ഹൃ​ത്തു​മാ​യ അ​ഭി​ജി​ത്ത് മ​യ്യ​നാ​ട് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ണ്‍ കൊ​മേ​ഴ്‌​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ന്‍: അ​ക്ഷ​യ്.

Tags : local nattuvishesham drowned

Recent News

Up