x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ദ​യ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 16ന് ​തു​ട​ങ്ങും


Published: January 7, 2026 05:23 AM IST | Updated: January 7, 2026 05:23 AM IST

മാ​ന​ന്ത​വാ​ടി: കൊ​യി​ലേ​രി ഉ​ദ​യ വാ​യ​ന​ശാ​ല​യു​ടെ 20-ാമ​ത് ഉ​ദ​യ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 16 മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്നു വ​രെ മാ​ന​ന്ത​വാ​ടി വ​ള​ളി​യൂ​ർ​ക്കാ​വ് ഗ്രൗ​ണ്ടി​ൽ ന​ട​ത്ത​പ്പെ​ടും.

ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ​ക്ക് സൗ​ജ​ന്യ​പ്ര​വേ​ശ​നം ന​ൽ​കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ഈ ​വ​ർ​ഷം കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള മി​ക​ച്ച ക്ല​ബു​ക​ൾ അ​ണി​നി​ര​ക്കും. മ​ല​യാ​ളി വ്യ​വ​സാ​യി​യും റി​ഷി ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ ജോ​സ​ഫ് ഫ്രാ​ൻ​സി​സ് വ​ട​ക്കേ​ട​ത്താ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ മു​ഖ്യ സ്പോ​ണ്‍​സ​ർ.

ര​ണ്ട്പ​തി​റ്റാ​ണ്ടാ​യി ന​ട​ത്തി​വ​രു​ന്ന ഉ​ദ​യ ഫു​ട്ബോ​ളി​ൽ​കൂ​ടി ഒ​ട്ട​ന​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. ഈ ​വ​ർ​ഷം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​റ​മെ കാ​ണി​ക​ൾ​ക്കും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.

വി​ജ​യി​ക​ൾ​ക്ക് വ​ട​ക്കേ​ട​ത്ത് മൈ​ക്കി​ൾ ഫ്രാ​ൻ​സി​സ്, മ​റി​യം മൈ​ക്കി​ൾ എ​ന്നി​വ​രു​ടെ സ്മ​ര​ണാ​ർ​ഥം വി​വി​ധ ത​ല​ങ്ങ​ളി​ലാ​യി ഒ​രു ല​ക്ഷം രൂ​പ പ്രൈ​സ്മ​ണി​യും ന​ൽ​കും. മു​ര​ളീ​ദാ​സ് ആ​യി​പ്പൊ​യി​ൽ ചെ​യ​ർ​മാ​നാ​യും ക​മ്മ​ന മോ​ഹ​ന​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യി 51 അം​ഗ ക​മ്മി​റ്റി​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ഒ​രു​ക്കു​ന്ന​ത്. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം പ​ട്ടി​ക​ജാ​തി-​വ​ർ​ഗ-​പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു നി​ർ​വ​ഹി​ച്ചു. ബാ​ബു ഫി​ല​പ്പ്, ഷാ​ജി തോ​മ​സ്, കു​ഞ്ഞാ​പ്പ വി​ൻ​സ്പോ​ട്ട്, മാ​വ​റ വ​ർ​ക്കി, പി.​സി. ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഫോ​ണ്‍: 9048040076, 9447682472.

Tags : nattu vishesham Udaya Football Tournament

Recent News

Up