x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്രചാരണ ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ചു


Published: December 4, 2025 01:55 AM IST | Updated: December 4, 2025 01:55 AM IST

പാ​യം പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ്രചാരണ ബോ​ർ​ഡ് ന​ശി​പ്പി​ച്ച നിലയിൽ.

ഇ​രി​ട്ടി: പാ​യം പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ർ​ഡു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. 18-ാം വാ​ർ​ഡ് മ​ല​പ്പൊ​ട്ട് സ്ഥാ​നാ​ർ​ഥി ത്രേ​സ്യാ​മ്മ ന​ടു​വി​ൽ പു​ര​യി​ട​ത്തി​ലി​ന്‍റെ കു​ന്നോ​ത്ത് ക​ല്ല​ന്മാ​രി മു​ക്കി​ൽ സ്ഥാ​പി​ച്ച ബോ​ർ​ഡും, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ള്ളി​ത്തോ​ട് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി മി​നി പ്ര​സാ​ദി​ന്‍റെ മാ​ട​ത്തി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​ക്ക് സ​മീ​പം സ്ഥാ​പി​ച്ച ബോ​ർ​ഡും, ഉ​ദ​യ​ഗി​രി വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി ലി​ല്ലി തോ​മ​സി​ന്‍റെ ക​ല്ല​ന്മാ​രി​മു​ക്കി​ൽ സ്ഥാ​പി​ച്ച ബോ​ർ​ഡും സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി.

സം​ഭ​വ​ത്തി​ൽ യോ​ഗം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വും രേ​ഖ​പ്പെ​ടു​ത്തി. ചെ​യ​ർ​മാ​ൻ മ​ട്ടി​ണി വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി. പോ​ക്ക​ർ, ഡെ​ന്നീ​സ് മാ​ണി, ബ​ഷീ​ർ മ​ന്ദം​മ്പ​ത്ത്, വി. ​ബാ​ല​കൃ​ഷ്ണ​ൻ, ബി​ജു ക​രി​മാ​ക്കി, ബൈ​ജു ആ​റാം​ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : UDF candidate nattuvisesham local news

Recent News

Up