x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ല്‍ ഇ​നി യു​ഡി​എ​ഫ് ഭ​ര​ണം


Published: December 26, 2025 11:08 PM IST | Updated: December 26, 2025 11:08 PM IST

കാ​യം​കു​ളം: നീ​ണ്ട പ​ത്ത് വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ല്‍ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി. ചെ​യ​ര്‍​മാ​നാ​യി യു​ഡി​എ​ഫി​ലെ ശ​ര​ത് ലാ​ല്‍ ബെ​ല്ലാ​രി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മു​സ്‌​ലിം​ലീ​ഗ് പ്ര​തി​നി​ധി​യാ​യ ശ​ര​ത് ലാ​ല്‍ ബെ​ല്ലാ​രി കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്ന് സം​വ​ര​ണ കൗ​ണ്‍​സി​ല​ര്‍ ആ​രും ജ​യി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് ഭാ​ഗ്യം തു​ണ​ച്ച് ചെ​യ​ര്‍​മാ​ന്‍ ആ​കു​വാ​ന്‍ ക​ഴി​ഞ്ഞ​ത്, എ​ല്‍​ഡി​എ​ഫ് ക്യാ​മ്പി​ലെ വോ​ട്ട് അ​സാ​ധു​വാ​യ​ത് ഇ​ട​ത് ക്യാ​മ്പി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി.

വോ​ട്ടു​നി​ല ഇ​ങ്ങ​നെ

ന​ഗ​ര​സ​ഭ​യി​ലെ ആ​കെ​യു​ള്ള 45 വോ​ട്ടു​ക​ളി​ല്‍ യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നാ​ര്‍​ഥി ശ​ര​ത് ലാ​ല്‍ ബെ​ല്ലാ​രി​ക്ക് 25 വോ​ട്ട് ല​ഭി​ച്ച​പ്പോ​ള്‍ എ​ല്‍​ഡി​എ​ഫി​ലെ വാ​മാ​ക്ഷി 13 വോ​ട്ടും എ​ന്‍​ഡി​എ​യി​ലെ നി​ത​യ്ക്ക് അ​ഞ്ചു​വോ​ട്ടും ല​ഭി​ച്ചു. ഒ​രു വോ​ട്ട് അ​സാ​ധു​വാ​യി. ഒ​രാ​ള്‍ വി​ട്ടു​നി​ന്നു.

വി​ജ​യ​ത്തി​ന് ക​രു​ത്താ​യി സ്വ​ത​ന്ത്ര​ര്‍; എ​ല്‍​ഡി​എ​ഫി​ല്‍ വോ​ട്ടു​ചോ​ര്‍​ച്ച
നാ​ലു സ്വ​ത​ന്ത്ര കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ പി​ന്തു​ണ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്ക് ല​ഭി​ച്ചു. 40-ാം വാ​ര്‍​ഡി​ല്‍​നി​ന്നു​ള്ള സി​പി​എം കൗ​ണ്‍​സി​ല​ര്‍ അ​ബ്ദു​ല്‍ ജ​ലീ​ലി​ന്‍റെ വോ​ട്ടാ​ണ് അ​സാ​ധു​വാ​യ​ത്. കൂ​ടാ​തെ, 25-ാം വാ​ര്‍​ഡി​ലെ സ്വ​ത​ന്ത്ര കൗ​ണ്‍​സി​ല​ര്‍ ഷാ​മി​ല അ​നി​മോ​ന്‍ വോ​ട്ടെ​ടു​പ്പി​ല്‍​നി​ന്ന് വി​ട്ടു​നി​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി. ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ സി​പി​എം കൗ​ണ്‍​സി​ല​റാ​യി ജ​യി​ച്ച ആ​ളാ​ണ് ഷാ​മി​ല. ഇ​ത്ത​വ​ണ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു.

യു​ഡി​എ​ഫി​ന്
ആ​ശ്വാ​സം

യു​ഡി​എ​ഫ് മേ​ധാ​വി​ത്വം ഉ​ണ്ടാ​യി​രു​ന്ന കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ല്‍ പ​ത്തു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം ഭ​ര​ണം തി​രി​ച്ചു​കി​ട്ടി​യ​ത് യു​ഡി​എ​ഫി​ന് വ​ലി​യ ആ​വേ​ശ​മാ​ണ് പ​ക​രു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​നി​യു​ള്ള കാ​ല​യ​ള​വി​ല്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും ജ​ന​കീ​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ചെ​യ​ര്‍​മാ​ന്‍ ശ​ര​ത് ലാ​ല്‍ പ്ര​തി​ക​രി​ച്ചു. യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ഗ​ര​ത്തി​ല്‍ വ​ലി​യ വി​ജ​യാ​ഘോ​ഷ​മാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Tags : UDF to rule nattuvisesham local news

Recent News

Up