x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മസ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടും: അ​പു ജോ​ൺ ജോ​സ​ഫ്


Published: January 14, 2026 04:46 AM IST | Updated: January 14, 2026 04:46 AM IST

കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​സ​മ്മേ​ള​ന​വും ജെ​എ​സ്എ​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ ല​യ​ന സ​മ്മേ​ള​ന​വും അ​പു ജോ​ൺ ജോ​സ​ഫ് ഉ‌​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ഴി​ക്കോ​ട്: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ത​ക​ർ​പ്പ​ൻ വി​ജ​യം നേ​ടു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് സ്റ്റേ​റ്റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​പു ജോ​ൺ ജോ​സ​ഫ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെു​പ്പി​ലെ മി​ന്നു​ന്ന വി​ജ​യം ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​ണ്. കോ​ഴി​ക്കോ​ട് ന​ട​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​സ​മ്മേ​ള​ന​വും ജെ​എ​സ്എ​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ ല​യ​ന സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് യു​ഡി​എ​ഫി​ൽ വ​രാ​ൻ താ​ല്പ​ര്യ​മു​ണ്ടെ​ങ്കി​ൽ അ​വ​ർ ആ​ദ്യം യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തെ അ​റി​യി​ക്ക​ണം. അ​പ്പോ​ൾ മു​ന്ന​ണി ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജെ​എ​സ്എ​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കൂ​ട​ത്താ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജി​വെ​ച്ച് വ​ന്ന​വ​രെ അ​പു ജോ​ൺ ജോ​സ​ഫ് പാ​ർ​ട്ടി മെം​ബ​ർ​ഷി​പ്പ് ന​ൽ​കി സ്വീ​ക​രി​ച്ചു.

പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റേ​റ്റ് ഹൈ ​പ​വ​ർ ക​മ്മി​റ്റി മെം​ബ​ർ ഹെ​ല​ൻ ഫ്രാ​ൻ​സി​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് തോ​മ​സ്, സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ർ​ജ് മ​ങ്ങാ​ട്ടി​ൽ, ടി. ​മ​നോ​ജ് കു​മാ​ർ, ടെ​ന്നി​സ​ൻ ചാ​ത്തം​ക​ണ്ടം, ടി.​ജെ. റോ​യി, വി​ജ​യ​ൻ ചാ​ത്തോ​ത്ത്, കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​നോ​യി അ​ട​ക്കാ​പ്പാ​റ, ടി.​പി. ച​ന്ദ്ര​ൻ, ജെ​യിം​സ് വേ​ളാ​ശേ​രി, ദീ​പ ഷൈ​ജോ, ലി​ജി ഷി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Apu John Joseph UDF assembly elections Local News Nattuvishesham Kozhikode

Recent News

Up