x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​പ്പി​റ​വി സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ


Published: December 25, 2025 01:14 AM IST | Updated: December 25, 2025 01:14 AM IST

മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്

സ്നേ​ഹ​ത്തി​ന്‍റെ​യും നീ​തി​യു​ടെ​യും പു​ത്ത​ൻ​പു​ല​രി​യി​ലേ​ക്കു ദൈ​വ​പു​ത്ര​ൻ മ​നു​ഷ്യ​നാ​യി അ​വ​ത​രി​ച്ച​തി​ന്‍റെ മ​ഹ​ത്താ​യ ഓ​ർ​മ പു​തു​ക്കി വീ​ണ്ടു​മൊ​രു ക്രി​സ്മ​സ് കൂ​ടി. കാ​ല​ത്തി​ന്‍റെ കാ​ത്തി​രി​പ്പി​നു പൂ​ർ​ണ​ത ന​ൽ​കി​ക്കൊ​ണ്ട് വി​ണ്ണി​ലെ താ​ര​കം മ​ണ്ണി​ൽ തി​ള​ങ്ങി​യ ഈ ​പു​ണ്യ​രാ​ത്രി ലോ​ക​ത്തി​നു പ്ര​ത്യാ​ശ​യു​ടെ​യും ര​ക്ഷ​യു​ടെ​യും സ​ന്ദേ​ശ​മാ​ണ് പ​ക​രു​ന്ന​ത്. ഒ​രു കു​ഞ്ഞി​ന്‍റെ നൈ​ർ​മ​ല്യ​ത്തി​ലേ​ക്കും ദാ​രി​ദ്യ്ര​ത്തി​ന്‍റെ ലാ​ളി​ത്യ​ത്തി​ലേ​ക്കും ദൈ​വി​ക​ത​യെ സ​ന്നി​വേ​ശി​പ്പി​ച്ച ര​ക്ഷ​ക​ന്‍റെ തി​രു​പ്പി​റ​വി, മാ​ന​വ​ച​രി​ത്ര​ത്തി​ലെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​ണ്.

ക്രി​സ്തു​വി​ന്‍റെ ജ​ന​നം എ​ളി​മ​യു​ടെ ഉ​ദാ​ത്ത​മാ​യ മാ​തൃ​ക​യാ​ണ്. ദൈ​വ​ത്തി​ന്‍റെ രൂ​പ​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും അ​വ​ൻ ദൈ​വ​വു​മാ​യു​ള്ള സ​മാ​ന​ത നി​ല​നി​ർ​ത്തേ​ണ്ട കാ​ര്യ​മാ​യി പ​രി​ഗ​ണി​ച്ചി​ല്ല. മ​റി​ച്ച് ത​ന്നെ​ത്ത​ന്നെ ശൂ​ന്യ​നാ​ക്കി​ക്കൊ​ണ്ട് ദാ​സ​ന്‍റെ രൂ​പം സ്വീ​ക​രി​ച്ച് മ​നു​ഷ്യ​രു​ടെ സാ​ദ്യ​ശ്യ​ത്തി​ൽ ആ​യി​ത്തീ​ർ​ന്നു (ഫി​ലി​പ്പ്- 2:67) എ​ന്ന പൗ​ലോ​സ് ശ്ലീ​ഹാ​യു​ടെ വ​ച​നം ക്രി​സ്മ​സി​ന്‍റെ കാ​ത​ൽ വെ​ളി​പ്പെ​ടു​ത്തു​ന്നു.

അ​ധി​കാ​ര​ത്തെ സ്വ​യം പ്ര​കീ​ർ​ത്തി​ക്കാ​നു​ള്ള വ​ഴി​യാ​യ​ല്ല, മ​റി​ച്ച് മ​റ്റു​ള്ള​വ​രെ സേ​വി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യാ​ണ് നാം ​കാ​ണേ​ണ്ട​ത്. നി​ങ്ങ​ളി​ൽ വ​ലി​യ​വ​നാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ൻ നി​ങ്ങ​ളു​ടെ ശു​ശ്രൂ​ഷ​ക​നാ​യി​രി​ക്ക​ണം (മ​ത്താ​യി 20:26) എ​ന്ന ഗു​രു​മൊ​ഴി ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്തു​ന്പോ​ഴാ​ണ് ക്രി​സ്മ​സ് അ​ർ​ഥ​വ​ത്താ​കു​ന്ന​ത്.

ക്രി​സ്മ​സ് എ​ന്ന​ത് വ​ർ​ണ​വി​ള​ക്കു​ക​ളി​ലോ ആ​ഘോ​ഷ​ങ്ങ​ളി​ലോ ഒ​തു​ങ്ങേ​ണ്ട ഒ​ന്ന​ല്ല. മ​റി​ച്ച് ന​മ്മു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ പി​റ​വി​യെ​ടു​ക്കേ​ണ്ട അ​നു​ഭ​വ​മാ​ണ്. ഏ​വ​ർ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ശം​സ​ക​ൾ.

മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്
(തൃശൂർ അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത)

Tags : Unequal return nattuvisesham local news

Recent News

Up