കൊച്ചി: വിവിധ കാരണങ്ങളാല്‍ വേര്‍തിരിഞ്ഞു പോയ എല്ലാ സഭകളും ക്രിസ്തു എന്ന ഏക ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ ആണെന്നും ആയതിനാല്‍ എല്ലാ സഭകളും സാധിക്കാവുന്ന എല്ലാ മേഖലകളിലും ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍. വരാപ്പുഴ അതിരൂപത എക്യുമിനിസം ആന്‍ഡ് ഡയലോഗ് കമ്മീഷന് സംഘടിപ്പിച്ച എക്യുമെനിസം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മീഷന് ഡയറക്ടര്‍ ഫാ. ജോണ്‍ ക്രിസ്റ്റഫര്‍ അധ്യക്ഷത വഹിച്ചു. ഫാ.സോജന് മാളിയേക്കല്‍, ഫാ. ജിജു വര്‍ഗീസ്, ഫാ. വര്‍ഗീസ് ജോസഫ്, കമ്മീഷന് സെക്രട്ടറി ഷൈജു കേളന്തറ, ജോബിന് വര്‍ഗീസ്, തോമസ് കളരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.