x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ശാ​സ്ത്രീ​യ വി​ല്ലേ​ജ് പു​ന​ക്ര​മീ​ക​ര​ണം; പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി


Published: February 14, 2026 04:46 AM IST | Updated: February 14, 2026 04:48 AM IST

ഓ​യി​സ്ക ഇ​ന്‍റ​ർ നാ​ഷ​ണ​ലും, ആ​രാ​മം സ്വ​യം​സ​ഹാ​യ സം​ഘ​ട​ന​യും ചേ​ർ​ന്ന് നെ​ല്ലി​പ്പൊ​യി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച്.

കോ​ട​ഞ്ചേ​രി:​നെ​ല്ലി​പ്പൊ​യി​ൽ വി​ല്ലേ​ജി​നെ പൂ​ർ​ണ​മാ​യും ഒ​രു വ​നാ​ധി​ഷ്ടി​ത വി​ല്ലേ​ജാ​ക്കി മാ​റ്റി റെ​ഡ് കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ചി​ല​ർ ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ സ​ർ​ക്കാ​ർ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നെ​ല്ലി​പ്പൊ​യി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു.

നെ​ല്ലി​പ്പൊ​യി​ൽ ഓ​യി​സ്ക ഇ​ന്‍റ​ർ നാ​ഷ​ണ​ലും ആ​രാ​മം സ്വ​യം​സ​ഹാ​യ സം​ഘ​ട​ന​യും ചേ​ർ​ന്നാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. നെ​ല്ലി​പ്പൊ​യി​ൽ വി​ല്ലേ​ജി​ലെ എ​ട്ട്, ഒ​ന്പ​ത്, പ​തി​നൊ​ന്ന് വാ​ർ​ഡു​ക​ൾ കോ​ട​ഞ്ചേ​രി വി​ല്ലേ​ജി​ൽ ചേ​ർ​ക്കു​വാ​നും പ​ക​രം കോ​ട​ഞ്ചേ​രി വി​ല്ലേ​ജി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വാ​ർ​ഡു​ക​ൾ നെ​ല്ലി​പ്പൊ​യി​ൽ വി​ല്ലേ​ജി​ൽ ല​യി​പ്പി​ച്ച് വി​ല്ലേ​ജ് അ​തി​ർ​ത്തി​ക​ൾ പു​ന​ക്ര​മീ​ക​രി​ക്കാ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​ത്.

വി​ല്ലേ​ജ് പു​ന​ക്ര​മീ​ക​ര​ണ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും മേ​ൽ​വി​ഷ​യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ആ​രാ​മം സ്വ​യം സ​ഹാ​യ സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​യി നൂ​റാ​നാ​നി​യി​ൽ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​യി​സ്ക പ്ര​സി​ഡ​ന്‍റ് സാ​ബു അ​വ​ണൂ​ർ അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് അം​ഗം വി​ൽ​സ​ൺ ത​റ​പ്പേ​ൽ, ജോ​സ​ഫ് മൂ​ത്തേ​ട​ത്ത്, പോ​ൾ​സ​ൺ അ​റ​ക്ക​ൽ, ജോ​സ് ഐ​രാ​റ്റി​ൽ, ആ​ന്‍റ​ണി നീ​ർ​വേ​ലി​ൽ, സ​ണ്ണി ത​ട​ത്തേ​ൽ, സേ​വ്യ​ർ കി​ഴ​ക്കേ​കു​ന്നേ​ൽ, സി​ബി അ​വ​ണ്ണൂ​ർ, ഓ​യി​സ്ക ട്ര​ഷ​റ​ർ ജി​ജി കു​രു​വി​ക്ക​ട​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Up