ദേശീയ വിരവിമുക്തദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളച്ചാല്‍ ജിഎംആര്‍എസില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. മീനാകുമാരി നിര്‍വഹിച്ചു
പിലിക്കോട്: ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളച്ചാല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. മീനാകുമാരി നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് മുഖ്യപ്രഭാഷണം നടത്തി.
വാര്‍ഡ് മെംബര്‍ വി.കെ. സരോജ, സ്കൂള്‍ സൂപ്രണ്ട് പി.കെ. തിരുമലേഷ്, മുഖ്യാധ്യാപിക പി. ബിന്ദു എംസിഎച്ച് ഓഫീസര്‍ പി. ഉഷ, ഡിപിഎച്ച്എന്‍ എം. ശാന്ത, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വി. മഹേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.